By Sojan Sam

പത്തനംതിട്ട:എല്ലാവർക്കും  ഒരു  പ്രിയപ്പെട്ട  ബുക്ക്  ഉണ്ടാകും  അല്ലേ?  ,ഏറ്റവും  പ്രിയപെട്ടത്‌  …..

എനിക്കേറ്റവും  പ്രിയപ്പെട്ടത്  ഏതാണ്  എന്ന്  ചോദിച്ച  ഞാൻ  പറയുക അത് കെ ആർ മീരയുടെ നോവെല്ലകൾ ആണ് എന്നാകും    ..

അതെന്താ  ഇതിൽ  അത്രമാത്രം  എന്ന്  തോന്നുന്നുണ്ടാകും  അല്ലെ  .

ഈ  ബുക്ക്  ഒരുപക്ഷെ  നിങ്ങൾക്ക്  പ്രിയപ്പെട്ടതാകണമെന്നില്ല .   .

”  ഓരോ  ബുക്കും   എഴുതപ്പെടുന്നതു  ഒരാൾക്ക്  വേണ്ടി  മാത്രം   ആയിരിക്കും  ,അയാളിൽ   ആ  ബുക്ക്  എത്തിചേരുമ്പോരെ   ആ  ബുക്ക്  അർത്ഥപൂർണം   ആകു  ” ..പലപ്പോഴും   എനിക്ക്  തോന്നാറുണ്ട്,   ഈ  ബുക്ക്  എനിക്ക്  വേണ്ടി  എഴുതപെട്ടതാണ്  എന്ന്,  മിക്കപ്പോഴും  ഈ   ബുക്ക്  എന്റെ   ഒപ്പം   കാണും  ,ഞാൻ  ഏറ്റവും  കൂടുതൽ  തവണ  വായിച്ച  ബുക്കും   ഇതാകും  ,എന്റെ   ബുക്കുകൾ   ആർക്കും  കൊടുക്കുന്ന  ശീലം  എനിക്കില്ല  ,പക്ഷെ  എനിക്കേറ്റവും  പ്രിയപ്പെട്ടവരേ  കൊണ്ട്  ഞാൻ  ഈ  ബുക്ക്  വായിപ്പിക്കുകയും  വായനയെ  ഇഷ്ടപ്പെടുന്നവർക്ക്  വായിച്ചിരിക്കേണ്ട  ബുക്ക്  എന്ന  രീതിയിൽ ഇതിനെ   പരിചയപ്പെടുത്തുകയും     ചെയ്തിട്ടുണ്ട് .

ഇതിലെ കഥാപാത്രങ്ങളെ എല്ലാം അത്രമേൽ ഇഷ്ട്ടപ്പെടുന്നു ഞാൻ ,എന്റെ  യാത്രയിൽ അവരെയും ഞാൻ കൂടെ കൂട്ടുന്നു .

കരിനീലയിലെ  ഭ്രാന്തമായ  പ്രണയത്തെ  തന്റെ   സ്വാപനത്തെ  തേടി  പോകുന്ന  കഥാനായിക  ഒരു  പക്ഷെ   എന്റെ   മനസ്സാകാം  ,എനിക്ക്  അനുഭവ  വേദ്യം  ആയ  മികച്ച  കഥകളിലൊന്നാണ് ഇത്   . ചിലർക്ക്  ഇത്  വായിച്ചാൽ  കരിനീലിയിൽ  നിന്ന്  സദാചാര   ദംശനം  ഏൽക്കാൻ  സാധ്യതയുണ്ട്,ഇത്  തന്റെ   അനുഭവ കഥയാണ് എന്ന്  പറഞ്ഞു  കൊണ്ട്  കഥാകൃത്തു്  ആഴത്തിന്റെ  അമ്പരത്തിലേക്കു  വായനക്കാരനെ  വീഴ്ത്തുകയാണ്  ,ഈ  കുഴിയിൽ  വീണവർക്കു  തിരികെ  കയറുവാൻ   സാധിക്കില്ല.  ഈ  അനുഭവം  നിരാകരിക്കണോ  വിശ്വസിക്കണോ  എന്ന  പ്രെശ്നം   വായനക്കാരനെ  തീർച്ചയായും  അലട്ടും  ,പ്രണയത്തിൽ  നിന്നെ  ഭാവന  ഉണ്ടാകു  എന്ന തിരിച്ചറിവിലെത്തിച്ചേരും ഓരോരുത്തരും  ഒടുക്കം   .  .

പ്രണയ  സാഹസികതയുടെ  രസം  അറിയാൻ  തീർച്ചയായും   ഈ  കഥ  നമ്മെ  സഹായിക്കും  ,

ആ  മരത്തെയും   മറന്നു  ഞാൻ  എന്ന  കഥയിലേക്ക്  വരുമ്പോൾ  രാധികയെ  തേടി  വന്ന  ക്രിസ്റ്റി ,അവരുടെ  ബന്ധം  ,ജീവിത  സാഹചര്യങ്ങൾ   .

ക്രിസ്റ്റി  യുടെ  പ്രണയത്തിന്റെ  ഭ്രാന്തൻ  ചെയ്തികൾ  ..

അച്ഛനാൽ മരംവെട്ടുകാരനു   എറിഞ്ഞു   കൊടുക്കപ്പെട്ട  പത്തു  വയസ്സുകാരി  രാധിക    ,  മരം  വെട്ടുകാരന്റെ  കണ്ണ്   വെട്ടിച്ചു  പൊതുനിരത്തിലൂടെ  ഉടുതുണി  ഇല്ലാതെ  അമ്മയെ  വിളിച്ചു  കരഞ്ഞു  ഓടുന്ന  ചിത്രം  ന്റെ  എത്ര ദിവസത്തെ  ഉറക്കങ്ങൾ കവർന്നെടുത്തു   …

,രാത്രിയുടെ  പ്രണയത്തിൽ  നിന്ന്   ഉന്മാദത്തിൽ  നിന്ന്   പകൽ  പുലർന്നപ്പോൾ  പൂട്ടിയ  വാതിലുകൾക്കു മുകളിൽ   5 നിലകൾക്കു   മുകളിൽ  വസ്ത്രം  കാണാതെ  പൂർണ  നഗ്ന  ആയി കിടന്ന്  രാധിക ,അതിങ്ങനെ വായിക്കാം “ഒളിക്കുവാൻ ഒരിടവും കണ്ടില്ല ,ഒരു തണലും ഇല്ല ,ഒരു മറവുമില്ല,വെയിൽ കനത്തു .രാധിക രണ്ടു കൈകൾ കൊണ്ടും ശരീരം മറക്കുവാൻ ശ്രമിച്ചു ടെറസിന്റെ ഒരു മൂലയിൽ ചുരുണ്ടു കൂടി ,” നാണക്കേട് ഏറ്റുവാങ്ങി നിസ്സഹായതയോടെ നിൽക്കുന്ന രാധികയുടെ കാഴ്ച അതിന്റെ തീവ്രത കൊണ്ട് നമ്മെ തളർത്തുന്നു .  ,

മാലാഖയുടെ   മുറിവുകളിൽ  ഐറിൻ ,

എന്നും  അനാഥആക്കപ്പെട്ട   എന്റെ   കുഞ്ഞു  പെങ്ങൾ  ആയി    അവളെങ്ങനെ ഉള്ളിലുണ്ട്    , അവളുടെ  ‘അമ്മ  എയ്ഞ്ചലായോട്   ബഹുമാനവും   സഹതാപവും  സ്നേഹവും പ്രണയവും  ഒക്കെ  തോന്നാറുണ്ട്   .

മീരാസാധുവിലേക്ക് വരുമ്പോൾ

മീര  സാധുവിന്റ ജീവിതം തലമൊട്ട അടിച്ചു പിച്ചതെണ്ടി വൃദ്ധാവനത്തിൽ ജീവിക്കുന്ന പതിനായിര കണക്കിന് സ്ത്രികളിൽ ഒരുവളുടെ കഥ ആണ് . രാധയെ പോലെയോ മീരയെ പോലെയോ അല്ലയെൻകിലും  തന്റെ മാധവനിൽ ഏകാന്തപ്രണയം വെച്ച് പുലർത്തുന്നവളാണ് അവൾ.

എന്നാൽ അയാളുടെ  പരസ്ത്രീ ഗമനം പ്രണയകലഹത്തിൽ ഒതുക്കാതെ അത് രൂക്ഷമായ പകയുടെ പുഷ്പ്പാഞ്ജലികൾ ആയി മാറുന്നു .മകൾ വരുത്തിവെച്ച വലിയ അപമാനം ക്ഷമിച്ചു അവൾക്കൊപ്പം നിൽക്കുന്ന അച്ഛനും തുളസിയെ നക്ഷ്ട്ടപ്പെട്ട വിഷമത്തിൽ കൊട്ടിഘോഷിക്കാതെ അവിവാഹിതൻ ആയി ജീവിതം മുന്നോട്ടു നീക്കി തുളസി സന്തോഷവതി ആയിരിക്കാൻ ആഗ്രഹിച്ച അതിനു സാധിക്കാത്തതിൽ ദുഃഖിച്ച വിനയനും “നീ നശിച്ചു ,ഞങ്ങളെയും നീ നശിപ്പിച്ചു “എന്ന് പറഞ്ഞ കൊച്ചനുജത്തിയേയുമൊക്കെ വായനക്കാരന്  മറക്കാനാകുമോ ..

യുദാസിയന്റെ  സുവിശേഷത്തിലെ  പ്രേമയെ  കുറിച്ച  ഞാൻ  എങ്ങനെ  ആണ്  നിങ്ങളോടു  പറയേണ്ടത്  ,നിലത്തു  മുട്ട്  കുത്തി  കായൽ  കരയിലിരുന്നു  നക്സല്ബാരി  സിന്ദാബാദ്  വിളിച്ച

5 ആം ക്ലാസുകാരി കുട്ടി എന്നോ ,    നടക്കാത്ത  നക്സൽ  സ്വാപ്നങ്ങളും  നെഞ്ചിലേറ്റി  ഭ്രാന്തനായി  നടന്ന  മുതല ദാസിനെ  പ്രണയിച്ച  കുട്ടി  എന്നോ   ,ഇല്ല  ഞാൻ  പറയില്ല  ,അവളെ  നിങ്ങൾ  വായിക്കണം  ..

ഭ്രാന്ത് …  മരണം … കാമം…  പ്രണയം  ..ഇതെല്ലാം  നോവെല്ലകളിൽ  നിറഞ്ഞു  നിൽക്കുന്നു ..

ഈ കഥാകാരി എന്നെ കീഴടക്കിയിരിക്കുന്നു . വായനക്കാരനെ രസിപ്പിക്കുകയും അവർക്കു സൗന്ദര്യ അനുഭവം പകർന്നു കൊടുക്കുകയും മാത്രമല്ല ഒരു നല്ല കൃതി .

വായനക്കാരനെ മുറിവേൽപ്പിക്കണം ,

അവരിൽ നാണക്കേട് ഉണ്ടാക്കണം ,

അവരെ വേദനിപ്പിക്കണം ,

അവരുടെ ഉറക്കം കെടുത്തണം ..

അതെ മീരയുടെ നോവെല്ലകൾ ആ ദൗത്യം പൂർണമായി നിർവഹിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *