തിരുവനന്തപുരം:ദേശീയ ഗെയിംസില്‍ മികവ് തെളിയിച്ച 72 കായിക താരങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ ജോലി നല്‍കിയെന്ന് മന്ത്രി എ സി മൊയ്‌തീന്‍ നിയമസഭയില്‍ അറിയിച്ചു. ബാക്കിയുള്ളവര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉടന്‍ ജോലി നല്‍കും.

സ്വോര്‍ട്സ് ക്വോട്ടയില്‍ 2010 മുതല്‍ 50 വീതമുള്ള നിയമന കുടിശികയുണ്ട്. ഈ നിയമനങ്ങള്‍ ഉടന്‍ നടത്തും.ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നു. 
പി യു ചിത്രക്ക് വിദേശ കോച്ചിന്റെ പരിശീലനം ലഭ്യമാക്കും.14 ജില്ലകളില്‍ സ്പോര്‍ട്സ് കോപ്ളക്സ് നിര്‍മിക്കുന്നതിന് നടപടി തുടങ്ങി. 7 ജില്ലകളില്‍ സ്ഥലം കണ്ടെത്തി.19 പഞ്ചായത്തുകളില്‍ കളി സ്ഥലം നിര്‍മിക്കും.16 ഇടങ്ങളില്‍ ഡിപിആര്‍ നല്‍കി.

ചടയമംഗലത്ത് സ്പോര്‍ട്സ് അക്കാദമി സ്ഥാപിക്കും.പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *