തിരുവനന്തപുരം:കഴിഞ്ഞ നിയമസഭാ സമ്മേളനകാലത്ത്‌ തന്റെ വാക്കുകൾ വളച്ചോടിച്ച്‌ പെമ്പിളെ ഒരുമൈ സമരക്കാർക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചു എന്ന പേരിൽ നിയമസഭയ്ക്ക്‌ മുന്നിൽ ബാനർ ഉയർത്തി പ്രതിഷേധിച്ച യു.ഡി.എഫിനെതിരെ വൈദ്യുതി വകുപ്പ്‌ മന്ത്രി എം.എം.മണിയുടെ മധുരപ്രതികാരം.14-ആമത്‌ നിയമസഭയുടെ ഏഴാം സമ്മേളനം ആരംഭിച്ചു..കോവളം എം.എൽ.എയുടെ സീറ്റ്‌ ഒഴിഞ്ഞ്‌ കിടക്കുന്നു എന്ന് തുടങ്ങുന്ന എം.എം.മണിയുടെ ഫേസ്‌ ബുക്ക്‌ പേജിലെ പോസ്റ്റ്‌ വൈറലായി മാറി കഴിഞ്ഞു.പതിനായിരത്തോളം ലൈക്കും 3500 ഓളം ഷെയറുകളുമാണു ഇത്‌ വരെ ഉണ്ടായിട്ടുള്ളത്‌.മണിയാശാൻ കലക്കി എന്ന രീതിയിൽ അനവധി കമന്റുകളും വന്നിട്ടുണ്ട്‌.

പോസ്റ്റിന്റെ പൂർണ്ണരൂപം//

14-ാം കേരള നിയമസഭയുടെ 7-ാം സമ്മേളനം ഇന്നാരംഭിച്ചു.

ഇന്ന് സഭാ നടപടികള്‍ ആരംഭിച്ചപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത് പ്രതിപക്ഷ ബഞ്ചില്‍ കോവളം എം.എല്‍.എ യുടെ സീറ്റ് ഒഴിഞ്ഞു കിടക്കുന്നു.
തിരക്കിയപ്പോഴാണ് മനസ്സിലായത് കോവളത്തെ മെമ്പര്‍ക്ക് സഭയില്‍ വരാന്‍ കഴിയില്ലെന്ന്.
എന്താ കാര്യം?
അദ്ദേഹം ജയിലിലാണത്രെ!
അത് എന്തിന്?
“വീട്ടമ്മയെ പീഡിപ്പിച്ചതിനും നിരന്തരം ഫോണിലൂടെ ശല്യം ചെയ്തതിനും”.
കഴിഞ്ഞ സഭാ കാലത്ത് ഞാന്‍ പെമ്പിളൈ ഒരുമയുടെ പേരില്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്ന് കള്ളക്കഥ പ്രചരിപ്പിച്ച് സഭയില്‍ എനിക്കെതിരെയുള്ള സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു കോവളത്തെ അദ്ദേഹം.
അന്നുയര്‍ത്തിയ സ്ത്രീപക്ഷ തുണി ബാനറുകളൊക്കെ അവിടെത്തന്നെ ഉണ്ടോ?
യു.ഡി.എഫ് കാരുടെ മുഖംമൂടികള്‍ അഴിഞ്ഞ് വീഴുകയാണ്.
ഇനിയും ഏറെ മുഖം മൂടികള്‍ അഴിഞ്ഞ് വീഴാനുണ്ട്…
യു.ഡി.എഫ്‌ നേതൃത്ത്വത്തെ മുഴുവൻ നാണം കെടുത്തുന്ന രീതിയിലാണു പോസ്റ്റ്‌.ഇനിയും ഏറെ മുഖം മൂടികൾ അഴിഞ്ഞ്‌ വീഴാനുണ്ടെന്നും അന്നുയർത്തിയ സ്ത്രീ പക്ഷ തുണിബാനറുകൾ ഇപ്പോളും അവിടെ തന്നെ ഉണ്ടോ എന്നും പോസ്റ്റിൽ പരാമർശ്ശമുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *