കോന്നി:പത്തനംതിട്ട ജില്ലയിലെ വെട്ടൂരിൽ സംഘപരിവാർ പ്രവർത്തകർ വഴി യാത്രക്കാരായ രാഷ്ട്രീയ എതിരാളികളെ വ്യാപകമായി വഴിയിൽ തടഞ്ഞ്‌ അക്രമിക്കുന്നതായി പരാതി.കഴിഞ്ഞ ദിവസം ഈ റൂട്ടിൽ കൂടി സഞ്ചരിക്കുകയായിരുന്ന യുവാക്കളും ഇത്തരത്തിൽ ഭീകര മർദ്ദനത്തിനിരയായി.

കോന്നി മുരിങ്ങമംഗലം സ്വദേശികളായ ഉല്ലാസ്‌,ശ്യാം മോഹൻ,സന്ദീപ്‌,അനീഷ്‌ കുമാർ,രമേശ്‌ കുമാർ എന്നിവർക്കാണു ഭീകരമായി മർദ്ദനമേറ്റത്‌.മുൻപ്‌ തിരുവോണനാളിലും ഇവർക്ക്‌ മർദ്ദനമേറ്റിരുന്നു.വെട്ടൂർ റൂട്ടിൽ കൂടി പത്തനംതിട്ടയ്ക്ക്‌ പോയി മടങ്ങും വഴിയായിരുന്നു ഇവർക്കെതിരെ സംഘടിത ആക്രമണം നടന്നത്‌.കമ്പി വടി ഉൾപെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ പരിക്കേറ്റ ഇവരെ കോന്നി താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

വെട്ടൂർ സ്വദേശികളും ആർ എസ്‌ എസ്‌ പ്രവർത്തകരുമായ അരുൺ,കണ്ണൻ,ദേവദേവൻ എന്നിവരുടെ നേതൃത്വത്തിലാണു ആക്രമണമുണ്ടായതെന്ന് ഇവർ പറയുന്നു.അമ്പതോളം ആളുകൾ മണിക്കൂറുകളോളം തടഞ്ഞ്‌ വച്ച്‌ ഇവരെ ഭീകര മർദ്ദനത്തിനിരയാക്കുകയായിരുന്നു.
അക്രമികളിൽ ചിലർ തന്നെ പകർത്തിയ വീഡിയോയും പുറത്ത്‌ വന്നിട്ടുണ്ട്‌.മർദ്ദനത്തിന്റെ വീഡിയോ അക്രമണത്തിനിരയായ ഉല്ലാസ്‌ ഫേസ്‌ ബുക്കിലൂടെ പുറത്ത്‌ വിട്ടിട്ടുണ്ട്‌.

https://m.facebook.com/story.php?story_fbid=1323516501110214&id=100003556304224


ഈ വീഡിയോ ഉൾപെടെ പോലീസിനു പരാതി നൽകുകയും അതിന്മേൽ കോന്നി പോലീസ്‌ അക്രമികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസ്‌ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്‌.പ്രതികളെ ആരെയും അറസ്റ്റ്‌ ചെയ്തിട്ടില്ല.മർദ്ദനത്തിനിരയായവരിൽ നിന്നും മൊബൈൽ ഫോണും ആറായിരം രൂപയും എ.ടി.എം കാർഡും പേഴ്സും അക്രമികൾ കവർന്നതായി പരാതിയുണ്ട്‌.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി കോന്നി മേഖലയിൽ ആർ എസ്‌ എസ്‌ നിരന്തരം സംഘർഷം സൃഷ്ടിക്കുകയാണു.ചിറ്റൂർ മുക്കിലും മറ്റ്‌ പല സ്ഥലങ്ങളിലും വ്യാപകമായി ഡി.വൈ.എഫ്‌.ഐ കൊടി മരങ്ങൾ തകർക്കുകയും പ്രവർത്തരെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു.പ്രദേശത്തെ സംഘർഷങ്ങളിൽ നിന്ന് ആർ എസ്‌ എസ്‌ പിന്മാറിയില്ല എങ്കിൽ ശക്തമായ പ്രതിരോധത്തിനു നിർബ്ബന്ധിതമാകുമെന്ന് ഡി.വൈ എഫ്‌.ഐ കോന്നി ബ്ലോക്ക്‌ കമ്മറ്റി സെക്രട്ടറി അനീഷ്‌ പ്രമാടം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *