കണ്ണൂര്‍:ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിനോട് ചേര്‍ന്ന ക്ഷേത്രവളപ്പില്‍ നിന്ന് ആയുധം പിടികൂടി.ജനരക്ഷാ മാർച്ചിനു ശേഷം കണ്ണൂർ ജില്ലയിൽ വ്യാപകമായി സി.പി.ഐ.എം.പ്രവർത്തകർ അക്രമിക്കപെട്ടിരുന്നു.ദേശീയ തലത്തിൽ കണ്ണൂർ ശ്രദ്ധാകേന്ദ്രമാക്കിയ ശേഷം വീണ്ടും കണ്ണൂർ ജില്ലയെ കലാപഭൂമിയാക്കാനുള്ള ശ്രമമാണു ഇതോടെ വ്യക്തമായികൊണ്ടിരിക്കുന്നത്‌.

നഗരത്തിലെ എസ്എന്‍ പാര്‍ക്കിനടുത്തുള്ള കാനത്തൂര്‍ ക്ഷേത്ര വളപ്പില്‍ നിന്നാണ് ടൌണ്‍ പൊലീസ് ആയുധങ്ങള്‍ കണ്ടെത്തിയത്. 
രണ്ട് വാള്‍, ഒരു വടിവാള്‍, ആറ് സ്ക്വയര്‍ പൈപ്പ്, ഒരു റൌണ്ട് പൈപ്പ്,ഒരു എസ്‌ കത്തി എന്നിവ കണ്ടെത്തി. ഡ്വാഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡും പരിശോധനയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *