തിരുവനന്തപുരം:സോഷ്യൽ മീഡിയകളിൽ ലൈംഗിക അരാജകത്വം സൃഷിടിക്കുന്നവർക്കെതിരെ പോരാട്ടവുമായി കേരള സൈബർ വാര്യേഴ്സ്‌ രംഗത്ത്‌.ഇതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരും വിദേശത്ത്‌ നിന്നുള്ളവരും അംഗങ്ങളായുള്ള രഹസ്യ അശ്ലീല വാട്ട്സ്‌ ആപ്‌ ഗ്രൂപ്പ്‌ കേരള സൈബർ വാര്യേഴ്സ്‌ പ്രവർത്തകർ പിടിച്ചെടുത്തു.ഹാക്ക്‌ ചെയ്യപെട്ട വാട്ട്സ്‌ ആപ്‌ ഗ്രൂപ്പിലെ അംഗങ്ങളുടെ മൊബൈൽ നമ്പരുകൾ അടക്കമുള്ള വിവരങ്ങളും കേരള സൈബർ വാര്യേഴ്സ്‌ അവരുടെ ഔദ്യോഗിക പേജിലൂടെ പുറത്ത്‌ വിട്ടിട്ടുണ്ട്‌.

ലിങ്ക്‌ ചുവടെ:-

https://m.facebook.com/story.php?story_fbid=835272836642750&id=477529752417062

ചില മലയാളികൾക്കിടയിൽ ഒരു മാനസികരോഗം എന്ന തലത്തിലേക്ക്‌ ഈ പ്രവണത വളർന്ന് കഴിഞ്ഞതായി കേരള സൈബർ വാര്യേഴ്സ്‌ അംഗങ്ങൾ പറയുന്നു.ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്തി ആദ്യം മുന്നറിയിപ്പ്‌ നൽകാറുണ്ടെങ്കിലും അത്‌ വകവയ്ക്കാതെ മുന്നോട്ട്‌ പോകുന്ന ഇത്തരക്കാരെ പൊതു സമൂഹത്തിനു മുന്നിൽ തുറന്ന് കാട്ടുകയാണു തങ്ങളുടെ ലക്ഷ്യം എന്ന് ഇവർ പറയുന്നു.കുട്ടികളുടെ അടക്കം ലൈംഗിക ചിത്രങ്ങളും വീഡിയോകളും ഇത്തരത്തിൽ വ്യാപകമായി പ്രചരിപ്പിക്കപെടുന്നുണ്ട്‌.വ്യാജ ഫേസ്‌ ബുക്ക്‌ അക്കൗണ്ടുകളാണു ഇതിനു ഉപയോഗിക്കപെടുന്നത്‌.ചില പേജുകളും ഇത്തരത്തിൽ സജീവമാണു.വ്യാപകമായി ഈ വക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന നിരവധി പേജുകൾ കേരള സൈബർ വാര്യേഴ്സ്‌ പ്രവർത്തകർ മുൻപ്‌ ഹാക്ക്‌ ചെയ്ത്‌ പിടിച്ചെടുത്ത്‌ നശിപ്പിച്ചിരുന്നു.വാട്ട്സ്‌ ആപ്‌ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച്‌ ഇത്തരം പ്രവർത്തനങ്ങൾ വ്യാപകമായത്‌ ശ്രദ്ധയിൽ പെട്ടതിനാലാണു തങ്ങൾ ഈ വിധം അംഗങ്ങളുടെ മൊബൈൽ നമ്പർ അടക്കം പ്രസിദ്ധപെടുത്തുന്നതെന്ന് ബന്ധപെട്ടവർ അറിയിച്ചു.

ബാല പീഡകരെ വളർത്തുന്നതിൽ “സോഷ്യൽ മീഡിയയുടെ” പങ്ക് ചെറുതല്ല.നീതിന്യായ സംവിധാനങ്ങൾക്ക് ഡിജിറ്റൽ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിന് ഇന്ന് ഒരുപാട് പരിമിതികളുണ്ട്. ഒന്നും ചെയ്യാൻ പറ്റില്ലെന്നല്ല, നിയമത്തിനുള്ളിൽ നിന്ന് ചെയ്യാൻ പറ്റുന്ന കാര്യം പോലും അവർ പലപ്പോഴും ചെയ്യുന്നില്ലെന്നുള്ളതാണ് വസ്തുത.ഓൺലൈൻ ലോകത്തെ ലൈംഗികത വ്യക്തിപരമായി ഒരാളുടെ സ്വകാര്യതയാണ്,അതിൽ തർക്കമൊന്നുമില്ല,കൂട്ടത്തിൽ പിഞ്ചു കുഞ്ഞുങ്ങളെ പിച്ചി ചീന്താൻ തക്കം പാർത്തിരിക്കുന്ന ലൈംഗിക അരാജകത്വം ബാധിച്ച മനോരോഗികൾ തീർക്കുന്ന സോഷ്യൽ മീഡിയയിലെ “ചങ്ങലകളുടെ വളർച്ച ഇന്ന് ഭയാനകമാണ്”. 

സോഷ്യൽ മീഡിയയിലെ ഈ കറുത്ത ഇടങ്ങളിലേക്ക് നമ്മുടെ കൗമാരക്കാർ ഒരിക്കലും എത്താതിരിക്കാൻ ഇത്തരക്കാരെ സമൂഹത്തിനു മുന്നിൽ ഇനിയും തുറന്ന് കാട്ടുമെന്ന് പ്രവർത്തകർ പറയുന്നു.സുരക്ഷിത ബാല്യം ഓരോ കുട്ടിയുടെയും ജന്മാവകാശമാണ്, അത് മാതാപിതാക്കളുടെ ജാഗ്രത മാത്രമല്ല, സമൂഹത്തിന്റെ ബാധ്യത കൂടിയാണ്”.അതിനായുള്ള പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ ശക്തമാക്കുമെന്നും കേരള സൈബർ വാര്യേഴ്സ്‌ പ്രവർത്തകർ കേരള ബുള്ളറ്റിനോട്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *