By സോജൻ സാം

പത്തനംതിട്ട:കെ ആർ മീരയുടെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം ആണ് ‘ഭഗവാന്റെ മരണം’.

ബുക്ക് ഇറങ്ങി എന്നറിഞ്ഞപ്പോൾ തന്നെ അത് സ്വന്തമാക്കാൻ തിടുക്കം ആയിരുന്നു .അധികം വൈകാതെ തന്നെ കൂട്ടുകാരി ഗായത്രി ആ ബുക്ക് വാങ്ങി തന്നപ്പോൾ ഏറെ സന്തോഷം തോന്നി .

ബുക്ക് കയ്യിൽ കിട്ടിയപ്പോൾ ആകെ ഒരു കൗതുകം ആയിരുന്നു . വളരെ വ്യത്യസ്തമായി  ബുക്കിൽ ഒരു ഹോൾ . മുൻചട്ടയിൽ കൂടി ഒരു തോക്കിന്റെ ബുള്ളറ്റ് ഇറങ്ങിയ പോലെ പേജുകളെ തുളച്ചു,അക്ഷരങ്ങളെ വകഞ്ഞു മാറ്റി പിൻചട്ടയിലൂടെ പുറത്തേക്കു തെറിച്ച വെടിയുണ്ടയെ മനസ്സിൽ ആലോചിച്ചു ബുക്ക് തുറന്നപ്പോൾ ദേ ആദ്യ പേജ് മുഴുവൻ ചുവപ്പ്…അടുത്ത പേജും ചുവപ്പ് …അപ്പോൾ തന്നെ സംഗതി ഏതാണ്ടൊക്കെ മനസ്സിൽ ഒരു കഥ മെനഞ്ഞു . വെടിയുണ്ട …ചോര …അക്ഷരങ്ങൾ ഇല്ലാതെ ചുവന്ന പേജുകൾ ….ഭഗവാന്റെ മരണം .ഉള്ളടക്കം നോക്കിയപ്പോൾ 6 കഥകൾ . അതിൽ മൂന്നെണ്ണവും മാതൃഭൂമിയുടെ ആഴ്ചപ്പതിപ്പിൽ നിന്ന് വായിച്ചതാണ് . സ്വച്ഛഭാരതിയും സംഘിയണ്ണനും മാധ്യമധർമ്മനും.സമകാലിക രാക്ഷ്ട്രീയ അവസ്ഥയെ ഹാസ്യശൈലിയിൽ വളരെ മനോഹരമായി അവതരിപ്പിച്ചു വായനക്കാരന്റെ ഉള്ളിലേക്ക് വ്യക്തമായൊരു രാക്ഷ്ട്രിയതയുള്ള വിമർശനങ്ങളെ തരിക ആണ് മീര ഈ കഥകളിലൂടെ നിർവഹിച്ചിട്ടുള്ളത്  .ആക്ഷേപഹാസ്യം ഇത്ര മനോഹരമായി വായനക്കാരന് പകർന്നു കൊടുക്കുവാനുള്ള  മീരയുടെ കഴിവ് അപാരംതന്നെ . പെൺപഞ്ചതന്ത്രത്തിൽ നിറഞ്ഞു നിന്ന അതെ ശൈലിയും കുറിക്കു കൊള്ളുന്ന വിർശനവും  ഈ കഥകളുടെയും പ്രത്യകതകൾ ആണ് …ഇതിലെ ആദ്യത്തെ കഥ ആയ സ്വച്ഛ്ഭാരതിയിൽ സന്ന്യാസി അച്ഛനിലൂടെ ആൾദൈവങ്ങളെ ,ഇന്ത്യൻ രാക്ഷ്ട്രിയത്തിലെ കൊള്ളകച്ചവടങ്ങളെ തുറന്നു  കാട്ടാൽ ആണ് ആണ് ശ്രമിച്ചിരിക്കുന്നത് . പാവപ്പെട്ടവന്റെ  ആരും ഇല്ലായ്മയിൽ സഹായം എന്ന പുകമറ സൃഷ്ടിച്ചു അവർക്കുള്ളത് കൂടി തന്ത്രങ്ങളിലൂടെ തട്ടി എടുക്കുന്ന കൊള്ള കച്ചവടക്കാർക്കെതിരെ എത്ര രസകരമായി ആണ് കൃത്യമായി ആണ് താൻ ഉദ്ദേശിച്ച ലക്ഷ്യത്തിലേക്കു കെ ആർ മീര എത്തുന്നത് .

സംഘിയണ്ണൻ എന്ന കഥയിലെ സംഘി അണ്ണൻ നമ്മുടെയൊക്കെ മുന്നിൽ ജീവിക്കുന്ന കുറെ സംഘപ്രവർത്തകരെ നമ്മൾക്ക് മുന്നിലേക്ക് വലിച്ചിടുകയാണ് .ഗൾഫിൽ നിന്നെത്തിയ സംഘിയണ്ണന്റെ പ്രവർത്തികൾ വളരെ രസകരം ആണ് . ഞാൻ അടുത്തിടെ വായിച്ച മികച്ച ആക്ഷേപ ഹാസ്യ കഥകളിൽ ഒന്നാണ് ഇത് . ആറടി ഉയരവും ഉണ്ണി കുടവയറുമായി കാറിലേക്ക് നുഴഞ്ഞു കയറിയ സംഘിയണ്ണൻ ട്രാഫിക് ബ്ലോക്കിൽ കിടക്കുമ്പോൾ തൊട്ടടുത്ത സ്കൂളിൽ നിന്നും ജനഗണമന എന്ന് കേട്ടപ്പോഴേക്കും ‘ദേശിയ ഗാനം ദേശീയഗാനം’ എന്ന് പറഞ്ഞു നിലവിളിച്ചു കൊണ്ട് വണ്ടിയിൽ നിന്നും ചാടി ഇറങ്ങി  റോഡിൽ അറ്റൻഷനായി നിന്നു

ട്രാഫിക് ബ്ലോക്ക് മാറിയിട്ടും അവസാനിക്കാത്ത ദേശിയ ഗാനം കേട്ട് നിന്ന അണ്ണൻ അവസാനം കൂട്ടമണി  അടിച്ചപ്പോൾ ഓടി വന്നു ഡോർ വലിച്ചു തുറന്നു ഒറ്റ മൂപ്പിക്കൽ “എന്തുവാടെ ഇത് ? ദേശിയ ഗാനം കേട്ടാൽ ഒരു രണ്ടുമിനിറ്റ് ഇറങ്ങി നിൽക്കാൻ വയ്യാത്തതുപോലെ എന്തുവാ . ഇയാടെ ചന്തിയിൽ പഴുത്ത കുരുവോ ,രാജ്യ സ്നേഹം വേണമെടാ ,രാജ്യസ്നേഹം .’

ഇത് അതിലെ രസകരമായ ഒരു ഭാഗം മാത്രമാണ് ,ഇത് പോലെ ബീഫും ഗുജറാത്തും അങ്ങനെ കുറെയധികം വിഷയങ്ങളിലൂടെ രസകരമായി ആണ് സംഘിയണ്ണൻ യാത്ര ചെയ്യുന്നത് .

മൂന്നാമത്തെ കഥ, മാദ്ധ്യമ ധർമ്മൻ, മാദ്ധ്യമ മേഖലയിലെ  പൊള്ളത്തരങ്ങളെ പറ്റി ഉള്ളതാണ്. ഹണിട്രാപ്പാണു ഈ കഥ കൈകാര്യം ചെയ്തിരിക്കുന്ന വിഷയം. രസകരമായ ഒരു കഥയിലൂടെ ആണ് ഇത് മുന്നോട്ടു പോകുന്നത് .  . അതിനൊപ്പം തന്നെ ആടിനെ പട്ടി ആക്കാനും അതിനെ പേപ്പട്ടി ആക്കി തല്ലിക്കൊല്ലാനും ഉള്ള മാധ്യമങ്ങളുടെ കഴിവും ഇതിൽ തുറന്നു കാട്ടുന്നു .  മാദ്ധ്യമധർമ്മരെ മിക്ക എഴുത്തുകാരും വിമർശിക്കാൻ മടിക്കുമ്പോൾ അവരുടെ   ലീലാവിലാസങ്ങളെ ചോദ്യം ചെയ്തുകൊണ്ട് മീര മുന്നോട്ട് വരുന്നത് ശ്രദ്ധിക്കപ്പെടേണ്ടത് തന്നെയാണ് .

മറ്റുള്ള കഥയിലേക്ക് കടക്കാം .” ആൺപ്രേതം “ പഴയ കാമുകൻ കൊല്ലപ്പെട്ട മാളികയിലേക്കു താമസിക്കാൻ പോകുന്ന കാമുകിയുടെ കഥ ആണിത് .കാടിന്റെയും പ്രേത ഭീതിയുടെയും മനോഹരമായ ഒരു വലയം മീര തീർക്കുന്നു .അതിലേക്കാണ് കാമുകന്റെ പ്രേതത്തിന്റെ കടന്നു വരവ് . മരിച്ചു കഴിഞ്ഞിട്ടും അവനിലെ മരിക്കാത്ത പുരുഷന്റെ വികാരങ്ങൾ കാമുകി ചോദ്യം ചെയ്യാൻ ശ്രമിക്കുകയാണ് . അപ്പോഴും പുരുഷാധിപത്യ ബോധത്തോടെ നിറഞ്ഞാടുന്ന പുരുഷപ്രേതം .അയാളിൽ നിന്നും ഉയരുന്ന തീയിൽ അലിഞ്ഞു ചേരാൻ അവളും കൊതിക്കുന്നു . കാമുകൻ മരിച്ച മാളികയിൽ ശിഷ്ട ജീവിതം കഴിച്ചു കൂട്ടുന്നതും വൃദ്ധയായി മരിക്കുവാനും അവൾ ആഗ്രഹി ക്കുന്നു  .ആ മാളികയിൽ തന്നെ പുതിയ കാമുകനൊത്തു അവൾ ജീവിതം തുടരുകയാണ് .ചിന്തയിൽ നൊമ്പരം ഉണർത്തുന്ന എത്ര സുന്ദരമായ പ്രണയ കഥ.

പ്രധാന കഥ ആയ ഭഗവാന്റെ മരണം എന്ന കഥ 2015 ൽ പ്രസിദ്ധീകരിക്കപ്പെട്ടതാണ് .അന്ന് ഈ കഥ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു . പുസ്തകങ്ങളെ സ്നേഹിച്ച നിലവിലുള്ള മത വ്യവസ്ഥിതിക്കു എതിരെ ശബ്ദിച്ച  ഭഗവാന്റെതാണ് ഈ കഥ  . ഭഗവദ്ഗീതയെ നിന്ദിച്ച പ്രൊഫസര് ഭഗവാന് ബസവപ്പയെ കൊല്ലാനെത്തുന്ന അമര എന്ന കൊലയാളിയെ ബസവണ്ണയുടെ വചനങ്ങളാൽ  മനസ്സുമാറ്റുന്നതും തുടർന്ന് അമരയുടെ ചിന്തയിൽ അവിടുത്തെ ചുറ്റുപാടിൽ നിന്നും ഉണ്ടാകുന്ന  മാറ്റം ആണ് കഥയ്ക്ക് ആധാരം ,തിന്മയിൽ നിന്നും നന്മയിലേക്കുള്ള ഒരു വിസ്ഫോടനം ആണ് അത് . നന്മയുടെ സ്നേഹത്തിന്റെ വചനങ്ങൾ ചൊരിഞ്ഞു കൊടുത്ത അദ്ദേഹം നമ്മളിൽ ജീവിച്ചു മരിച്ചവർ ആണ്.

“അന്ന് അവൻ  ചാഞ്ചല്യം നിയന്ത്രിച്ച് പ്രൊഫസറുടെ പാലുപോലെ വെളുത്ത പുരികങ്ങൾക്കിടയിൽ  തോക്കിന്റെ വായ് അമർത്തി . കാഞ്ചിയിൽ  വിരല് തൊടുവിച്ചു. പക്ഷേ, തോക്കു കണ്ടതായിപ്പോലും ഭാവിക്കാതെ പ്രൊഫസർ  ചിരിച്ചു.

‘മകനേ, രക്തം മാത്രം കുടിക്കുന്ന പശുക്കളാണു മതങ്ങളെല്ലാം’- അദ്ദേഹം പറഞ്ഞു. “ജാതിയില് താഴ്ന്നവരുടെയും പണമില്ലാത്തവരുടെയും  അധികാരമില്ലാത്തവരുടെയും രക്തമേ അതു കുടിക്കാറുള്ളു. നീ ഒരു ദലിതയെ വിവാഹം കഴിച്ചാൽ   നിന്റെ മതം അവളുടെ രക്തംകുടിക്കും. അതല്ല, ബ്രാഹ്മിണിയെ കഴിച്ചാൽ   അതു നിന്റെ രക്തം കുടിക്കും. ഇന്നലെ ബസവണ്ണ, ഇന്നു ഞാൻ   . ഇന്നു ഞാൻ , നാളെ നീ, കൂടാലസംഗമദേവാ!”

കൽബുർഗി മുതൽ ഗൗരി വരെയും അതിനു പിന്നിലും കടന്നുപോയ വെടിയുണ്ടയുടെ രൂക്ഷമണം ഈ താളുകളിൽ ഉണ്ട് . മരണത്തെ കൈവിരലിൽ ചൂടി നടന്ന അമര പ്രഫസർ ഭഗവാൻ ബസവപ്പ ആകുന്നു . അവന്റെ നാവിൽ നിന്നും വർഗീയത നീങ്ങി സ്നേഹത്തിന്റെ വചനങ്ങൾ ഒഴുകുന്നു . അതെ ഭഗവാന് മരണമില്ല …ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള തുടർച്ച മാത്രമാണ് അത് . ഒരായിരം ഭഗവന്മാർ വർഗീയതയുടെ തോക്കിൻ ചീളുകൾക്കു ഇര ആയാലും ഭഗവാന് മരണമില്ല. ഇത് കെടാതെ നിൽക്കുന്ന നന്മയുടെ കനലിന്റെ മാറ്റൊലിയാണ് .

സെപ്റ്റംബർ മുപ്പത് ഒരു പ്രണയത്തിന്റെ ഒരു സ്വന്തം ആക്കലിന്റെ കഥയാണ് .സ്വന്തമാക്കലിൽ നിന്നും വഴുതി മാറിയിട്ടും നക്ഷ്ട്ടപെടുന്ന അവസ്ഥയിലെ തിരിച്ചറിവിൽ പിടിച്ചു വാങ്ങുന്ന സ്നേഹത്തിന്റെ കഥ . ഈ കഥ അത്ര വേഗം വായനക്കാരന് ഉള്ളിൽ നിന്നും മായും എന്ന് തോന്നുന്നില്ല .എന്നെ സംബന്ധിച്ചിടത്തോളം ഈ കഥ ആഴത്തിൽ പതിഞ്ഞു പോയിരിക്കുന്നു .

അതെ മീരയുടെ എല്ലാ  പുസ്തകങ്ങളെയും പോലെ പ്രിയപ്പെട്ട ഒന്ന് കൂടി എന്നിൽ അലിഞ്ഞു ചേർന്നിരിക്കുന്നു .

സമകാലിക അവസ്ഥകളെ പിടിച്ചുലച്ചു പുസ്തകത്തിനിടയിലെ ആ കുഴിയിലേക്ക് വായനക്കാരനെ തള്ളി ഇടുന്നു .ഇരു വശവും തുറന്ന ജാലകം ആണന്നു ഇരിക്കെ തന്നെ പുറത്തേക്കു പോകുവാനാകാതെ വായനക്കാരൻ വീർപ്പു മുട്ടുന്നു . ഏറു കൊള്ളുന്നവർ നിലവിളിച്ചുകൊണ്ട് ഓടി പോകുന്നു .അതെ ഈ കുഴിയിലെ ശൂന്യതക്ക് ഒരുപാട് കാര്യങ്ങൾ പറയുവാനുണ്ട് .

One Reply to “നോവൽ റിവ്യൂ:കെ.ആർ മീരയുടെ ‘ഭഗവാന്റെ മരണം’”

  1. First time I’m READ one review in this much excitement.
    This review drags MY heart to read that whole book.I WILL
    THANK YOU MY DEAR SOJAN
    GOD BLESS YOU
    PRAISE THE LORD

Leave a Reply

Your email address will not be published. Required fields are marked *