തിരുവനന്തപുരം:ഇന്ത്യൻ വെബ്‌ സൈറ്റുകളിൽ നുഴഞ്ഞ്‌ കയറുന്ന ബംഗ്ലാദേശ്‌ ഹാക്കർമാർക്ക്‌ ശക്തമായ താക്കീത്‌ നൽകി കേരള സൈബർ വാര്യേഴ്സ്‌ രംഗത്ത്‌.അടുത്തിടെയായി ബംഗ്ലാദേശ്‌ ഹാക്കർമാരുടെ സൈബർ അക്രമം ശ്രദ്ധയിൽപെട്ട ഇവർ മുന്നറിയിപ്പ്‌ എന്നവണ്ണം നൂറിലധികം ബംഗ്ലാദേശ്‌ ഔദ്യോഗിക വെബ്സൈറ്റുകൾ ഹാക്ക്‌ ചെയ്തിട്ടുണ്ട്‌.

ബംഗ്ലാദേശിന്റെ പല പ്രധാനപെട്ട ഔദ്യോഗിക സൈറ്റുകളിലും ഇപ്പോൾ കാണാൻ കഴിയുന്നത്‌ കേരള സൈബർ വാര്യേഴ്സിന്റെ ലോഗോയും സന്ദേശങ്ങളുമാണു.ഇന്ത്യൻ സൈബർ സ്പേസിൽ അക്രമണത്തിനു മുതിരരുതെന്ന സന്ദേശങ്ങളും ഹാക്ക്‌ ചെയ്യപെട്ട സൈറ്റുകളിൽ ഉണ്ട്‌.

കേരള സൈബർ വാര്യേഴ്സിന്റെ ഔദ്യോഗിക പേജിൽ ഹാക്ക്‌ ചെയ്ത ബംഗ്ലാദേശ്‌ സൈറ്റുകളെ കുറിച്ചുള്ള വിവരങ്ങളും നൽകിയിട്ടുണ്ട്‌.

https://m.facebook.com/story.php?story_fbid=826649984171702&id=477529752417062

ഇന്ത്യൻ സൈബർ സ്പേസിനെ മറ്റ്‌ രാജ്യങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നതും ഇങ്ങോട്ട്‌ ഉണ്ടാകുന്ന അക്രമണങ്ങൾക്ക്‌ തിരിച്ചടി നൽകുകയും ചെയ്യുകയാണു തങ്ങളുടെ ലക്ഷ്യം എന്ന് ഇവർ പറയുന്നു.മുൻപ്‌ പല ഇന്ത്യൻ സൈറ്റുകളും പാകിസ്ഥാൻ ഹാക്കർമാർ തകർത്തപ്പോൾ പാകിസ്ഥാന്റെ ഒട്ടുമിക്ക ഔദ്യോഗിക സൈറ്റുകളും പിടിച്ചെടുത്ത്‌ ഞെട്ടിച്ചവരാണു കേരള സൈബർ വാര്യേഴ്സ്‌.നിരവധി പോൺ സൈറ്റുകളും ഫേസ്‌ ബുക്ക്‌ പേജുകളും ഇവർ മുൻപ്‌ പിടിച്ചെടുത്ത്‌ നശിപ്പിച്ച്‌ ശ്രദ്ധേയരായിരുന്നു.

എത്തിക്കൽ ഹാക്കിംഗ്‌ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു കൂട്ടം യുവാക്കളാണു ഈ കൂട്ടായ്മയ്ക്ക്‌ പിന്നിൽ.ഇന്ത്യൻ സൈബർ രംഗത്തെ പുലികുട്ടികൾ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഇവർ എല്ലാ മലയാളികൾക്കും അഭിമാനിക്കാവുന്ന പ്രവർത്തനങ്ങളാണു ഏറ്റെടുത്ത്‌ നടപ്പാക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *