അടൂർ:ദിലീപ്‌-മഞ്ജു വാര്യർ വിവാഹത്തിനെ സംബന്ധിച്ച്‌ ഗോസിപ്പുകൾ ഉണ്ടായ കാലത്ത്‌ ‘സിനിമാ പത്രം’ എന്ന ആഴ്ച പത്രത്തിൽ വന്ന ഒരു വാർത്ത കൗതുകം ഉണർത്തുന്നു,ഒപ്പം വാർത്തയിൽ പറഞ്ഞിരിക്കുന്ന വേണു ആരെന്ന ചോദ്യവും ഉയരുന്നു.

1997 ജൂലൈ 10-17 ലക്കത്തിലാണു ഈ വാർത്തയുള്ളത്‌.ദിലീപ്‌-മഞ്ജു പ്രണയബന്ധം വെറും ഗോസിപ്പ്‌ മാത്രമാണെന്നും മഞ്ജുവിന്റെ വിവാഹം തനിക്കൊപ്പമേ നടക്കൂ എന്നും തങ്ങളുടെ വിവാഹ നിശ്ചയവും മോതിരം കൈമാറ്റവും വീട്ടുകാരുടെ സമ്മതത്തോടെ നടന്നതാണെന്നും അവകാശപെട്ട്‌ ഒരു വേണു രംഗത്തെത്തിയത്‌ മലയാള സിനിമയുടെ ആദ്യ സമ്പൂർണ്ണ മുഖപത്രം എന്ന് അവകാശപെട്ട്‌ പ്രസിദ്ധീകരിക്കപെട്ടിരുന്ന ഈ പത്രത്തിൽ ആദ്യപേജിൽ പ്രധാന വാർത്തയായി അന്ന് വന്നിരുന്നു.

അടൂരിൽ നടക്കുന്ന മഹാത്മാ മിഴിവ്‌ ഫെസ്റ്റ്‌-2017 ൽ മാധ്യമപ്രവർത്തകനായ അൻവർ എം സാദത്തിന്റെ പഴയ പത്രങ്ങളുടെ പ്രദർശ്ശന സ്റ്റാളിലെ ശ്രദ്ധാകേന്ദ്രമാണിപ്പോൾ ഈ പത്ര കട്ടിംഗ്‌.

ദിലീപിനെ ചുറ്റി പറ്റി ഉള്ള വിഷയങ്ങൾ കത്തികയറുന്ന ഈ സമയത്ത്‌ ഈ പത്രം അന്ന് പ്രസിദ്ധീകരിച്ച ഈ വാർത്ത കൗതുകത്തേക്കാളുപരി ഉയർത്തുക ഈ വേണു ആരെന്നുള്ള ചോദ്യമാണു.

Leave a Reply

Your email address will not be published. Required fields are marked *