തിരുവനന്തപുരം:ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കണമെന്ന ദേവസ്വം ബോര്‍ഡംഗം അജയ് തറയിലിന്റെ ആവശ്യത്തില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍. ഗുരുവായൂര്‍ ഒഴികെ എല്ലാ ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനമുണ്ടെന്നും ഒരു ക്ഷേത്രത്തിലും സാക്ഷ്യപത്രം ചോദിച്ചതായി കേട്ടിട്ടില്ലെന്നും കടകംപിള്ളി പ്രതികരിച്ചു.

ഗുരുവായുരില്‍ മറ്റ് ജാതിക്കാര്‍ക്ക് പ്രവേശനമില്ലാത്തത് ഗൗരവകരമായ ഒരു സമൂഹ്യപ്രശ്നമാണ്. ഗുരുവായൂരിലെ പ്രശ്നം ചര്‍ച്ചചെയ്ത്  പൊതു അഭിപ്രായം സ്വീകരിച്ച് പരിഹരിക്കണം. അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയാണ് തറയിലിന്റെ പ്രസ്താവനയെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *