പത്തനംതിട്ട വെട്ടൂരിൽ ആർ എസ്‌ എസ്‌ ഭീകരത,വഴിയാത്രക്കാരെ തടഞ്ഞ്‌ നിർത്തി മർദ്ദിക്കുന്നത്‌ പതിവാകുന്നു

കോന്നി:പത്തനംതിട്ട ജില്ലയിലെ വെട്ടൂരിൽ സംഘപരിവാർ പ്രവർത്തകർ വഴി യാത്രക്കാരായ രാഷ്ട്രീയ എതിരാളികളെ വ്യാപകമായി വഴിയിൽ തടഞ്ഞ്‌ അക്രമിക്കുന്നതായി പരാതി.കഴിഞ്ഞ ദിവസം ഈ റൂട്ടിൽ കൂടി സഞ്ചരിക്കുകയായിരുന്ന യുവാക്കളും ഇത്തരത്തിൽ ഭീകര മർദ്ദനത്തിനിരയായി. കോന്നി മുരിങ്ങമംഗലം സ്വദേശികളായ ഉല്ലാസ്‌,ശ്യാം മോഹൻ,സന്ദീപ്‌,അനീഷ്‌ കുമാർ,രമേശ്‌ കുമാർ എന്നിവർക്കാണു ഭീകരമായി മർദ്ദനമേറ്റത്‌.മുൻപ്‌ തിരുവോണനാളിലും ഇവർക്ക്‌ മർദ്ദനമേറ്റിരുന്നു.വെട്ടൂർ റൂട്ടിൽ കൂടി പത്തനംതിട്ടയ്ക്ക്‌ പോയി മടങ്ങും വഴിയായിരുന്നു ഇവർക്കെതിരെ സംഘടിത ആക്രമണം നടന്നത്‌.കമ്പി വടി ഉൾപെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള […]