വർഗ്ഗീയതയ്ക്കെതിരെ ആഞ്ഞടിച്ച്‌ മുൻ ശബരിമല മേൽശാന്തി എസ്‌.ഇ നാരായണൻ നമ്പൂതിരി

കോട്ടയം:എസ്.എഫ്.ഐയിലൂടെ പുതിയ തലമുറ കേരളത്തില്‍ വളര്‍ന്നാല്‍ വര്‍ഗീയതയില്‍നിന്ന് നാട് രക്ഷപ്പെടുമെന്ന് ശബരിമല മുന്‍ മേല്‍ശാന്തി എസ് ഇ നാരായണൻ നമ്പൂതിരി പറഞ്ഞു.  സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച തിരുനക്കരയില്‍ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.പി.ഐ.എം കോട്ടയം ജില്ലാ കമ്മറ്റി തിരുനക്കര മൈതാനിയിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ ഉദ്ഘാടകനായ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗ്ഗീസ്‌ മാർ കൂറിലോസ് മെത്രാപൊലീത്ത,ശബരിമല മുൻ മേൽശാന്തി എസ് ഇ ശങ്കരൻ നമ്പൂതിരി, […]

ശബരിമലയിൽ അടക്കം അബ്രാഹ്മണ ശാന്തി നിയമനം പരിഗണനയിൽ;ചരിത്രം തിരുത്താനുറച്ച്‌ ഇടത്‌ സർക്കാർ

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വക ക്ഷേത്രങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി 6 ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചത് ഒരു നിശബ്ദ വിപ്ലവം തന്നെയാണ്. പി എസ് സി മാതൃകയില്‍ എഴുത്തുപരീക്ഷയും, അഭിമുഖവും നടത്തിയാണ് പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് തയ്യാറാക്കിയത്. അഴിമതിക്ക് അവസരം നല്‍കാതെ മെറിറ്റ് പട്ടികയും, സംവരണ പട്ടികയും ഉള്‍പ്പെടുത്തി നിയമനം നടത്തണമെന്ന് ദേവസ്വം മന്ത്രിയെന്ന നിലയില്‍ ഞാന്‍ നിര്‍ദ്ദേശം […]

കണ്ണൂരിനെ കലാപഭൂമിയാക്കാൻ സംഘപരിവാർ;മാരകായുധങ്ങൾ പിടികൂടി

കണ്ണൂര്‍:ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിനോട് ചേര്‍ന്ന ക്ഷേത്രവളപ്പില്‍ നിന്ന് ആയുധം പിടികൂടി.ജനരക്ഷാ മാർച്ചിനു ശേഷം കണ്ണൂർ ജില്ലയിൽ വ്യാപകമായി സി.പി.ഐ.എം.പ്രവർത്തകർ അക്രമിക്കപെട്ടിരുന്നു.ദേശീയ തലത്തിൽ കണ്ണൂർ ശ്രദ്ധാകേന്ദ്രമാക്കിയ ശേഷം വീണ്ടും കണ്ണൂർ ജില്ലയെ കലാപഭൂമിയാക്കാനുള്ള ശ്രമമാണു ഇതോടെ വ്യക്തമായികൊണ്ടിരിക്കുന്നത്‌. നഗരത്തിലെ എസ്എന്‍ പാര്‍ക്കിനടുത്തുള്ള കാനത്തൂര്‍ ക്ഷേത്ര വളപ്പില്‍ നിന്നാണ് ടൌണ്‍ പൊലീസ് ആയുധങ്ങള്‍ കണ്ടെത്തിയത്.  രണ്ട് വാള്‍, ഒരു വടിവാള്‍, ആറ് സ്ക്വയര്‍ പൈപ്പ്, ഒരു റൌണ്ട് പൈപ്പ്,ഒരു എസ്‌ […]

സംഘപരിവാർ വ്യാജപ്രചരണം ബാധിക്കുന്നത്‌ അന്യനാടുകളിൽ ജീവിക്കുന്ന മലയാളികളെ

തിരുവനന്തപുരം:കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ  സര്‍ക്കാര്‍ സഹായത്തോടെ കൊലപ്പെടുത്തുന്നതായി സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം. കേരളത്തെ മോശമായി ചിത്രീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണിതെന്നാണ് നിഗമനം. വാട്സ് ആപ് വഴിയും ഫേസ്ബുക്ക് വഴിയുമുള്ള പ്രചാരണത്തില്‍ ഭയപ്പെട്ട് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം നാലുദിവസത്തിനിടെ ഇരുനൂറോളം പേര്‍ മടങ്ങിയതായാണ് വിവരം.     ഇതര സംസ്ഥാന തൊഴിലാളികളെ ഭയപ്പെടുത്തുന്ന ശബ്ദ സന്ദേശങ്ങളും ചോര വാര്‍ന്ന് അതി ഭീകരാവസ്ഥയില്‍ മരിച്ച് കിടക്കുന്ന ഏതോ […]