വിവിധ വകുപ്പുകളിലായി 29 തസ്തികകളിൽ വിഞ്ജാപാനം പുറപ്പെടുവിക്കാൻ പി.എസ്‌.സി തീരുമാനിച്ചു

തിരുവനന്തപുരം:അടിയന്തരമായി വിവിധ വകുപ്പുകളിലായി 29 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ കേരള പബ്ലിക്ക്‌ സർവ്വീസ്‌ കമ്മീഷൻ യോഗം തീരുമാനിച്ചു.തൊഴിൽരഹിതർക്ക്‌ പ്രതീക്ഷകൾ നൽകുന്ന നയമാണു ഇടത്‌ മുന്നണി സർക്കാരും പി.എസ്‌.സിയും നടപ്പില്ലാക്കുന്നത്‌.വിശദവിവരങ്ങൾ ചുവടെ. ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനില്‍ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ) തസ്തികമാറ്റം വഴി, പൊതുമരാമത്തുവകുപ്പില്‍ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ് (ആര്‍ക്കിടെക്ചറല്‍ വിങ്), മൈനിങ് ആന്‍ഡ് ജിയോളജിയില്‍ അസിസ്റ്റന്റ് ജിയോളജിസ്റ്റ്, ജൂനിയര്‍ കെമിസ്റ്റ്, മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ പെര്‍ഫ്യൂഷനിസ്റ്റ്. വാട്ടര്‍ അതോറിറ്റിയില്‍ സാനിറ്ററി കെമിസ്റ്റ്, […]

നടിയെ അക്രമിച്ച കേസ്‌:ദിലീപിന് ജാമ്യം

കൊച്ചി:നടിയെ തടികൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വധീനിക്കരുത് , പാസ്പോര്‍ട് അങ്കമാലി കോടതിയില്‍ ഹാജരാക്കണം , കേസില്‍ ഒരു തരത്തിലും ഇടപെടരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ കോടതി നല്‍കിയിട്ടുണ്ട്.ഒരു ലക്ഷം രൂപയുടെ ബോണ്ടും നല്‍കണം ,   അഞ്ചാംതവണ നല്‍കിയ ജാമ്യാപേക്ഷയിലാണ് അനുകൂല തീരുമാനം ഉണ്ടായത്. റിമാന്‍ഡിലായി 85 ദിവസത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്.  ജാമ്യാപേക്ഷയില്‍  കഴിഞ്ഞ ആഴ്ച […]

സുപ്രീം കോടതിയിൽ ഹർജ്ജി നൽകും:രോഹിൻഗ്യൻ അഭയാർത്ഥികൾക്ക്‌ വേണ്ടി ഡി.വൈ.എഫ്‌.ഐ നിയമ പോരാട്ടത്തിന് 

ന്യൂഡല്‍ഹി:ഇന്ത്യയിലെ വിവിധ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന രോഹിന്‍ഗ്യന്‍ ജനതയ്ക്കു വേണ്ടി യുവജന സംഘടനയായ ഡിവൈഎഫ്ഐ  സുപ്രീംകോടതിയില്‍ നിയമ പോരാട്ടത്തിനൊരുങ്ങുന്നു. രോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ കുട്ടികളുടെ അവകാശങ്ങള്‍ മുന്‍നിര്‍ത്തി ഡിവൈഎഫ്ഐ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. രോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി പ്രശ്നത്തോടുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ നിഷേധാത്മകമായ നിലപാട് തിരുത്തിക്കുകയാണ് നിയമ ഹരജിയുടെ ലക്ഷ്യം. ഡിവൈഎഫ്ഐ അഖിലേന്ത്യാലീഗല്‍ സബ് കമ്മിറ്റിക്കു വേണ്ടി അഡ്വ.സുഭാഷ് ചന്ദ്രനാണ് ഹര്‍ജി ഫയല്‍ ചെയ്തത്. സീനിയര്‍ അഭിഭാഷകനും ലോയേഴ്സ് യൂണിയന്‍ അഖിലേന്ത്യാ വൈസ് […]

ദിലീപിന്റെ ജാമ്യഹർജ്ജി:വിധി ഇന്ന്

കൊച്ചി:നടിയെ തടികൊണ്ടുപോയി ആക്രമിച്ച കേസില്‍ റിമാന്‍ഡിലുള്ള നടന്‍ ദിലീപിന്റെ ജാമ്യപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജാമ്യാപേക്ഷയില്‍ കഴിഞ്ഞ ആഴ്ച ഇരുഭാഗത്തിന്റെയും വാദം കഴിഞ്ഞിരുന്നു. സോപാധിക ജാമ്യം ആവശ്യപ്പെട്ടാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഉച്ചക്ക് ശേഷമാകും കോടതി കേസ് പരിഗണിക്കുക.  ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍  വാദിച്ചു. കൂടാതെ ഈ ആഴ്ച തന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.  […]

കൊച്ചി മെട്രോ:രണ്ടാം ഘട്ടം ഫ്ലാഗ്‌ ഓഫ്‌ ചെയ്തു

കൊച്ചി:കൊച്ചി മെട്രോ രണ്ടാംഘട്ടം ഫ്‌ളാഗ് ഓഫ് ചെയ്തു.  ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സഹമന്ത്രി ഹര്‍ദീപ്‌സിങ് പുരിയും ചേര്‍ന്നാണ്  മെട്രോ സര്‍വീസ് ഫ്‌ളാഗ്ഓഫ് ചെയ്തത്‌. തുടര്‍ന്ന്  ഇവര്‍ മഹാരാജാസ് സ്റ്റേഷനിലേക്ക് യാത്രചെയ്യും.  അവിടെനിന്ന് തിരികെ കലൂര്‍ സ്റ്റേഷനില്‍ എത്തിയശേഷം ടൌണ്‍ഹാളില്‍ ഉദ്ഘാടനച്ചടങ്ങ് നടക്കുക. പകല്‍ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചാലുടന്‍ പാലാരിവട്ടത്തുനിന്ന് ട്രെയിന്‍ മഹാരാജാസ് ഗ്രൌണ്ട് സ്റ്റേഷനിലേക്ക് ഓടിത്തുടങ്ങും. ഇതുവരെ ആലുവ മുതല്‍ […]

വാക്സിനേഷനെ എതിർക്കുന്ന ജനദ്രോഹികളെ പേപ്പട്ടിയെ വിട്ടു കടിപ്പിക്കണം

  വാക്‌സിനുകളെക്കുറിച്ച് ഒരല്‍പം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും ഒക്ടോബർ 3 മുതല്‍ ഇന്ത്യഒട്ടുക്കു നടക്കാന്‍പോകുന്ന മീസിൽസ്, റുബെല്ല പ്രതിരോധ കുത്തിവെപ്പ് പരിപാടിയെക്കുറിച്ച് വലിയ വിവാദങ്ങൾ ഉണ്ടാക്കാനുള്ള ശ്രമം സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി നടക്കുമ്പോൾ. 1 . എന്താണ് വാക്‌സിനുകൾ ? ഒരു നിശ്ചിത രോഗത്തിനെതിരേ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ജീവക്കൂട്ടിനെയാണ് വാക്സിൻ എന്നു പറയുന്നത്. രോഗാണുക്കളെ നശിപ്പിക്കാൻ രോഗാണുക്കളെ തന്നെ ഉപയോഗിക്കുക എന്നതാണ് വാക്സിനേഷന്റെ തത്ത്വം.രോഗാണുക്കൾക്കെതിരെ പ്രവർത്തിക്കാൻ ശ്വേത […]