സമരവിരുദ്ധത ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്‌.

By എംഎസ് പ്രവീൺ കുറച്ച് കാലം മുൻപ് മുതൽ, കൃത്യമായി പറഞ്ഞാൽ 1990 കളുടെ ആദ്യ പാദം മുതലാണ് അരാഷ്ട്രീയത ഒരു രാഷ്ട്രീയ ആശയം എന്ന നിലയ്ക്ക് പ്രയോഗിക്കപ്പെട്ടുതുടങ്ങിയത്. വളരെ കൗശല പൂർവ്വമാണ് ഭരണവർഗ്ഗം ആ പ്രത്യയശാസ്ത്രം പ്രയോഗിച്ചത്. 1990 കളുടെ ആദ്യപാദത്തിന് രാഷ്ട്രീയമായ ഒട്ടേറെ പ്രത്യേകതകൾ ഉണ്ടായിരുന്നു. ലോകത്തിലെയാകെ തൊഴിലാളി വർഗ്ഗത്തിന്റെ അത്താണിയാകും എന്ന് പ്രതീക്ഷിക്കാപ്പെട്ടിരുന്ന സോവിയറ്റ് യൂണിയൻ തകർന്നടിഞ്ഞു എന്നതായിരുന്നു ഒരു പ്രത്യേകത. അത് മുതലാക്കിക്കൊണ്ട് സാമ്രാജ്യത്വത്തിലേക്ക് […]