കുറ്റ കൃത്യങ്ങളിലെ ഇരവാദം:പീഡോഫീലിയ വീണ്ടും ചർച്ച ആകുന്നു

കുറ്റകൃത്യങ്ങളിലെ ഇരവാദം By ബിന്ധ്യ പുഷ്പ തിരുവനന്തപുരം:അഞ്ചു രൂപ മഞ്ച് ടീം എന്നൊക്കെ സോഷ്യൽ മീഡിയയിൽ കാണാൻ തുടങ്ങിയപ്പോൾ ആദ്യം അതൊരു കൗതുകമായിരുന്നു. പക്ഷെ പിന്നാമ്പുറത്തെ ആശയസംവാദങ്ങളെയും അഭിപ്രായപ്രകടനങ്ങളെയും കുറിച്ചറിഞ്ഞപ്പോൾ അതൊരു കൗതുകത്തേക്കാൾ ഉപരി അപകടമേഖലയിലേക്കുള്ള ഒരുകൂട്ടം മനസ്സുകളുടെ തിരിവാണെന്നു മനസിലായി. യാഥാസ്ഥിതിക സമൂഹത്തിൽ പുരോഗമന ചിന്തകളും നിർബന്ധിതനിയന്ത്രണങ്ങൾ ഇല്ലാതെയുള്ള ബന്ധങ്ങളും സൗഹൃദങ്ങളും മറ്റും വളരെ പോസിറ്റീവ് ആയ കാര്യങ്ങളാണെന്നിരിക്കെ, കുറ്റകൃത്യങ്ങളെ ലഘൂകരിക്കും വിധം പുരോഗമന ചിന്തകളുടെ ലേബൽ ചാർത്തി വളച്ചൊടിക്കുന്നു […]

സുഗതകുമാരി ടീച്ചറിന്റെ കേരളത്തെ പറ്റിയുള്ള വിലയിരുത്തലുകൾ പൊളിച്ചടുക്കി ഡോ:പി എസ്‌ ശ്രീകല

പത്തനംതിട്ട:ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ രാജ്യം മുഴുവൻ പ്രതികരിക്കുമ്പോൾ ഇങ്ങനെ ഈ നാട്ടിൽ ഒന്നും സംഭവിച്ചിട്ടേ ഇല്ല എന്ന ധാരണയിൽ ജീവിക്കുന്നവരുമുണ്ട്‌.ഏവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെങ്കിലും അഭിപ്രായങ്ങൾ വസ്തുനിഷ്ടവും ആശയപരവുമായില്ലെങ്കിൽ അത്‌ അടിച്ചേൽപ്പിക്കലായി മാറും. ഗൗരി ലങ്കേഷിന്റെ വിഷയത്തിൽ കവയത്രി സുഗതകുമാരി ടീച്ചറിന്റെ പ്രസ്താവന ഇത്തരത്തിൽ ഒന്നായി പോയി.ഈ നിലപാടുകളെ പൊളിച്ചടുക്കി സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടറും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്‌ അധ്യാപികയുമായ ഡോ:പി.എസ്‌.ശ്രീകല ഫേസ്‌ ബുക്കിൽ കുറിച്ച വാക്കുകൾ സോഷ്യൽ […]

ബംഗ്ലാദേശ്‌ ഹാക്കർമാർക്ക്‌ ശക്തമായ മുന്നറിയിപ്പ്‌ നൽകി കേരള സൈബർ വാര്യേഴ്സ്‌;പിടിച്ചെടുത്തത്‌ 100+ ബംഗ്ലാദേശ്‌ ഔദ്യോഗിക സൈറ്റുകൾ

തിരുവനന്തപുരം:ഇന്ത്യൻ വെബ്‌ സൈറ്റുകളിൽ നുഴഞ്ഞ്‌ കയറുന്ന ബംഗ്ലാദേശ്‌ ഹാക്കർമാർക്ക്‌ ശക്തമായ താക്കീത്‌ നൽകി കേരള സൈബർ വാര്യേഴ്സ്‌ രംഗത്ത്‌.അടുത്തിടെയായി ബംഗ്ലാദേശ്‌ ഹാക്കർമാരുടെ സൈബർ അക്രമം ശ്രദ്ധയിൽപെട്ട ഇവർ മുന്നറിയിപ്പ്‌ എന്നവണ്ണം നൂറിലധികം ബംഗ്ലാദേശ്‌ ഔദ്യോഗിക വെബ്സൈറ്റുകൾ ഹാക്ക്‌ ചെയ്തിട്ടുണ്ട്‌. ബംഗ്ലാദേശിന്റെ പല പ്രധാനപെട്ട ഔദ്യോഗിക സൈറ്റുകളിലും ഇപ്പോൾ കാണാൻ കഴിയുന്നത്‌ കേരള സൈബർ വാര്യേഴ്സിന്റെ ലോഗോയും സന്ദേശങ്ങളുമാണു.ഇന്ത്യൻ സൈബർ സ്പേസിൽ അക്രമണത്തിനു മുതിരരുതെന്ന സന്ദേശങ്ങളും ഹാക്ക്‌ ചെയ്യപെട്ട സൈറ്റുകളിൽ ഉണ്ട്‌. […]