ദിലീപ്‌-മഞ്ജു വാര്യർ വിവാഹത്തിന് മുൻപ്‌ മഞ്ജുവിന്റെ പ്രതിശ്രുത വരൻ എന്ന് അവകാശപെട്ട്‌ രംഗത്തെത്തിയ വേണു ആര്?കൗതുകമുണർത്തി പഴയ പത്രവാർത്ത

അടൂർ:ദിലീപ്‌-മഞ്ജു വാര്യർ വിവാഹത്തിനെ സംബന്ധിച്ച്‌ ഗോസിപ്പുകൾ ഉണ്ടായ കാലത്ത്‌ ‘സിനിമാ പത്രം’ എന്ന ആഴ്ച പത്രത്തിൽ വന്ന ഒരു വാർത്ത കൗതുകം ഉണർത്തുന്നു,ഒപ്പം വാർത്തയിൽ പറഞ്ഞിരിക്കുന്ന വേണു ആരെന്ന ചോദ്യവും ഉയരുന്നു. 1997 ജൂലൈ 10-17 ലക്കത്തിലാണു ഈ വാർത്തയുള്ളത്‌.ദിലീപ്‌-മഞ്ജു പ്രണയബന്ധം വെറും ഗോസിപ്പ്‌ മാത്രമാണെന്നും മഞ്ജുവിന്റെ വിവാഹം തനിക്കൊപ്പമേ നടക്കൂ എന്നും തങ്ങളുടെ വിവാഹ നിശ്ചയവും മോതിരം കൈമാറ്റവും വീട്ടുകാരുടെ സമ്മതത്തോടെ നടന്നതാണെന്നും അവകാശപെട്ട്‌ ഒരു വേണു രംഗത്തെത്തിയത്‌ […]

പി സി ജോർജ്ജ്‌ കുരുക്കിലേക്ക്‌;പോലീസ്‌ നടിയുടെ മൊഴി രേഖപെടുത്തി

കൊച്ചി:പി സി ജോര്‍ജ് എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് ആക്രമിക്കപ്പെട്ട നടി കൊച്ചിയില്‍ പൊലീസിന് മൊഴി നല്‍കി. തനിക്കെതിരായ പ്രചാരണത്തിന് ചിലര്‍ ഈ പരാമര്‍ശങ്ങള്‍ ഉപയോഗിച്ചെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ നടി പറഞ്ഞു. വ്യക്തിഹത്യ നടത്തുന്നതിന് തുല്യമായിരുന്നു പ്രസ്താവന.  സാധാരണക്കാര്‍ക്കിടയില്‍ തന്നെ കുറിച്ച് സംശയത്തിന് ഇട നല്‍കി. ഇത് തന്നെ വേദനിപ്പിച്ചു. ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല പരാമര്‍ശങ്ങളെന്നും അവര്‍ മൊഴിയില്‍ വ്യക്തമാക്കി. നടിയുടെ വീട്ടിലെത്തിയാണ് നെടുമ്പാശേരി പൊലീസ് മൊഴിയെടുത്തത്. നടിയുടെ […]

79 തസ്തികകളിൽ അപേക്ഷ ക്ഷണിച്ച്‌ പി എസ്‌ സി

തിരുവനന്തപുരം:79 തസ്തികകളിലേക്ക്‌ പി.എസ്‌.സി അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍, ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ്, ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍, പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, ടെലിഫോണ്‍ ഓപ്പറേറ്റര്‍, പ്യൂണ്‍/വാച്ച്മാന്‍, ലൈന്‍മാന്‍, ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ലക്ചറര്‍ ഇന്‍ സ്റ്റാറ്റിസ്റ്റിക്‌സ്, സ്റ്റാഫ് നഴ്‌സ്, ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ലക്ചറര്‍ ഇന്‍ ബയോകെമിസ്ട്രി, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍, ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് അടക്കം 79 […]

അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം:അജയ്‌ തറയിലിന്റെ പ്രസ്താവന അനാവശ്യ വിവാദങ്ങൾക്ക്‌ വഴിയൊരുക്കും-മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം:ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കണമെന്ന ദേവസ്വം ബോര്‍ഡംഗം അജയ് തറയിലിന്റെ ആവശ്യത്തില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍. ഗുരുവായൂര്‍ ഒഴികെ എല്ലാ ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനമുണ്ടെന്നും ഒരു ക്ഷേത്രത്തിലും സാക്ഷ്യപത്രം ചോദിച്ചതായി കേട്ടിട്ടില്ലെന്നും കടകംപിള്ളി പ്രതികരിച്ചു. ഗുരുവായുരില്‍ മറ്റ് ജാതിക്കാര്‍ക്ക് പ്രവേശനമില്ലാത്തത് ഗൗരവകരമായ ഒരു സമൂഹ്യപ്രശ്നമാണ്. ഗുരുവായൂരിലെ പ്രശ്നം ചര്‍ച്ചചെയ്ത്  പൊതു അഭിപ്രായം സ്വീകരിച്ച് പരിഹരിക്കണം. അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയാണ് തറയിലിന്റെ പ്രസ്താവനയെന്നും മന്ത്രി പറഞ്ഞു.