വിദ്യാർത്ഥി സമൂഹത്തിന് മാതൃകയായി എസ്‌.എഫ്‌.ഐ അടൂർ ഏരിയാ കമ്മറ്റി:പാഥേയം പദ്ധതി ശ്രദ്ധേയമാകുന്നു

അടൂർ:എസ്‌.എഫ്‌.ഐ അടൂർ ഏരിയാ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ ആരംഭിച്ച ‘പാഥേയം’പദ്ധതി ചരിത്രമാകുന്നു.അനാഥർക്കും തെരുവോരങ്ങളിൽ അലയുന്നവർക്കുമായി ഒരു നേരത്തെ ആഹാരം നൽകുക എന്ന ആശയം ഇവർ ഏറ്റെടുത്ത്‌ അവതരിപ്പിച്ചപ്പോൾ പദ്ധതി അടൂരിലെ വിദ്യാർത്ഥി സമൂഹം ഒന്നടങ്കം ഏറ്റെടുത്തു.എല്ലാ ബുധനാഴ്ച്ചകളിലുമാണു എസ്‌.എഫ്‌.ഐ നേതൃത്ത്വത്തിൽ പാഥേയം എന്ന പേരിൽ തെരുവിൽ കഴിയുന്നവർക്കായി അന്നദാന പദ്ധതി ഏറ്റെടുത്ത്‌ നടത്തി പോരുന്നത്‌. നിലവിൽ ഈ പദ്ധതി ആരംഭിച്ചിട്ട്‌ 48 ആഴ്ചകൾ പിന്നിട്ടു.ബുധനാഴ്ച ദിവസങ്ങളിൽ ഇപ്പോൾ നാനൂറിലധികം ഉച്ചഭക്ഷണ പൊതികൾ […]

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ മുൻ സെക്രട്ടറി വി.എസ്‌ ജയകുമാറിനെ അന്വേഷണവിധേയമായി സസ്പെൻഡ്‌ ചെയ്യണം:ബോർഡ്‌ അംഗം കെ.രാഘവൻ

തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ സെക്രട്ടറി വി.എസ്‌ ജയകുമാറിനെതിരായ വിജിലൻസ്‌ അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ അന്വേഷണവിധേയമായി ഇദ്ദേഹത്തെ സസ്പെൻഡ്‌ ചെയ്യണം എന്ന് ബോർഡ്‌ അംഗമായ കെ രാഘവൻ ആവശ്യപെട്ടു.ഇത്‌ സംബന്ധിച്ച്‌ ഇടത്‌ അംഗമായ ശ്രീ.കെ രാഘവൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പ്രയാർ ഗോപാല കൃഷ്ണനു കത്ത്‌ കൈമാറിയിട്ടുണ്ട്‌. ശബരിമലയിൽ വിവിധ ആവശ്യങ്ങൾക്കായി പാത്രങ്ങൾ വാങ്ങിയ ഇടപാടിൽ ലക്ഷങ്ങളുടെ ക്രമക്കേട്‌ നടന്നിട്ടുണ്ട്‌ എന്ന് മുൻപ്‌ വിജിലൻസ്‌ നടത്തിയ ക്വിക്ക്‌ വേരിഫിക്കേഷനിൽ […]

ക്രിസ്തു ദേവൻ ജീവൻ വെടിഞ്ഞത്‌ മനുഷ്യർക്ക്‌ വേണ്ടിയാണ്,വോട്ടിന് വേണ്ടി അല്ല

പത്തനംതിട്ട:ലൈവ്  മിന്റ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കണ്ണന്താനം യേശുക്രിസ്തുവിനേയും നരേന്ദ്ര മോദിയേയും താരതമ്യപ്പെടുത്തിയത്. ക്രിസ്ത്യന്‍ സമൂഹത്തിന്റെ സ്വപ്‌നങ്ങള്‍ ആണ് നരേന്ദ്ര മോദിയും പങ്കുവയ്ക്കുന്നത് എന്നാണ് കണ്ണന്താനം പറയുന്നത്. താൻ കേന്ദ്ര മന്ത്രി ആയപ്പോൾ എല്ലാ കര്‍ദ്ദിനാള്‍മാരും തന്നെ ഫോണിൽ വിളിച്ചു ആശംസ അറിയിച്ചു എന്നും കണ്ണന്താനം  അഭിമുഖത്തിൽ സൂചിപ്പിച്ചു. വിഢിത്തം നിറഞ്ഞ പരമാർശമാണ് കണ്ണന്താനം നടത്തിയതെന്ന് പ്രതികരണങ്ങൾ വന്നു എങ്കിലും സഭകളുടെ ഭാഗത്തു നിന്നും ഇതുവരെ യാതൊരു […]