എം.വിൻസെന്റ്‌ എം.എൽ.എയ്ക്ക്‌ പീഡനക്കേസിൽ ജാമ്യം

തിരുവനന്തപുരം:അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എം വിന്‍സെന്റ് എംഎല്‍എയ്ക്ക് ജാമ്യം അനുവദിച്ചു. പരാതിക്കാരിയുടെ വാര്‍ഡില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജൂലൈ 22നാണ് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വിന്‍സെന്റ് അറസ്റ്റിലായത്. തുടര്‍ന്ന് ഒരുമാസത്തോളം റിമാന്റിലായിരുന്നു. പീഡനത്തിനിരയായ വീട്ടമ്മ അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എം വിന്‍സെന്റ് എംഎല്‍എ കാരണമാണ് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ബാലരാമപുരം പൊലീസില്‍ […]