പി കൃഷ്ണപിള്ള സ്മാരകം തകർത്തത്‌ ആർ എസ്‌ എസ്‌ പ്രവർത്തകരെന്ന് വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പ്‌ പുറത്ത്‌;സഹായിച്ചത്‌ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല

ആലപ്പുഴ: കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ എക്കാലത്തെയും വലിയ ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന സഖാവ്‌ പി കൃഷ്ണപിള്ളയുടെ ഓർമ്മദിനമാണിന്ന്. പി.കൃഷ്ണപിള്ള പാമ്പ്‌ കടിയേറ്റ്‌ മരിച്ച കണ്ണർക്കാട്ടെ വീട്‌ സ്മാരകമായി കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യ(മാർക്ക്സ്സിസ്റ്റ്‌) ഇന്നും സംരക്ഷിക്കുന്നുണ്ട്‌. 2013 ഓക്ടോബർ 31 നു അതിരാവിലെ ഈ സ്മാരകം ആരോ ഭാഗികമായി അഗ്നിക്കിരയാക്കി നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. സംഭവത്തിനു ശേഷം ധൃതിപിടിച്ച്‌ ആ ടവർ ലൊക്കേഷൻ പരിധിയിലുള്ള അവരവരുടെ വീടുകളിൽ ഉണ്ടായിരുന്ന ചില പാർട്ടി […]