നിർമ്മാണ മേഖലയിൽ വിജയഗാഥ രചിച്ച്‌ വി-ലൈൻ ബിൾഡേഴ്സ്‌

കോഴഞ്ചേരി:പത്തനംതിട്ട ജില്ലയിലെ നിർമ്മാണ രംഗത്തെ സജീവ സാന്നിധ്യമായി മാറി വി-ലൈൻ ബിൾഡേഴ്സ്‌ ആൻഡ്‌ എഞ്ചിനീയേഴ്സ്‌.കോഴഞ്ചേരി,നാരങ്ങാനം എന്നിവിടങ്ങളിൽ ഓഫീസുള്ള ഈ സ്ഥാപനത്തിന്റെ സാരഥി നാരങ്ങാനം ഗ്രാമപഞ്ചായത്ത്‌ മെമ്പർ കൂടിയായ ശ്രീ.അഭിലാഷ്‌ കെ നായരാണ്‌.വിദഗ്ദ പരിശീലനം ലഭിച്ച തൊഴിലാളികളും അനുഭവസമ്പത്തേറേയുള്ള എഞ്ചിനീയറിംഗ്‌ ടീമുമാണ് സ്ഥാപനത്തിന്റെ മുതൽക്കൂട്ടെന്ന് അഭിലാഷ്‌ പറയുന്നു. പത്ത്‌ വർഷത്തെ സേവനപാരമ്പര്യവും സ്ഥാപനത്തിനുണ്ട്‌.പ്ലാൻ,എസിറ്റിമേറ്റ്‌,എലിവേഷൻ,സൂപ്പർ വിഷൻ,ഇന്റീരിയർ ഡിസൈനിംഗ്‌,വാസ്തു,സ്ട്രക്ച്ചറൽ ഡിസൈനിംഗ്‌ എന്നീ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്‌. കൺസ്ട്രക്ഷൻ രംഗത്ത്‌ ഇവർ ശ്രദ്ധിക്കപെടാൻ മറ്റൊരു കാരണം പ്രവർത്തിയിലെ […]

മാലിന്യനിർമ്മാർജ്ജന സന്ദേശവുമായി മുഖ്യമന്ത്രി വീടുകൾ സന്ദർശ്ശിച്ചു

തിരുവനന്തപുരം:സ്വാതന്ത്യ്രദിനത്തില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്യ്രം’ എന്ന സന്ദേശത്തിന്റെ പ്രചാരകനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നഗരത്തിലെ വീടുകളിലെത്തി. നന്ദന്‍കോട്ടെ ബൈനസ് കോമ്പൌണ്ടിലെ വീടുകളിലെത്തി മാലിന്യ നിര്‍മാര്‍ജന സന്ദേശം ഉള്‍ക്കൊള്ളുന്ന ലഘുരേഖകള്‍ അദ്ദേഹം വിതരണം ചെയ്തു.  ഡോ. ഡാലസിന്റെയും ഡോ. ജീന ഡാലസിന്റെയും വീട്ടിലാണ് മുഖ്യമന്ത്രി ആദ്യം എത്തിയത്. വീട്ടുടമസ്ഥന് ലഘുരേഖ നല്‍കി മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. തുടര്‍ന്ന് അതേ ലൈനില്‍ തന്നെ താമസിക്കുന്ന ബര്‍ണബാസിന്റെ […]

എൽ.ഡി.എഫ്‌ സർക്കാർ 72 കായികതാരങ്ങൾക്ക്‌ ജോലി നൽകി:മന്ത്രി എ സി മൊയ്തീൻ

തിരുവനന്തപുരം:ദേശീയ ഗെയിംസില്‍ മികവ് തെളിയിച്ച 72 കായിക താരങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ ജോലി നല്‍കിയെന്ന് മന്ത്രി എ സി മൊയ്‌തീന്‍ നിയമസഭയില്‍ അറിയിച്ചു. ബാക്കിയുള്ളവര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉടന്‍ ജോലി നല്‍കും. സ്വോര്‍ട്സ് ക്വോട്ടയില്‍ 2010 മുതല്‍ 50 വീതമുള്ള നിയമന കുടിശികയുണ്ട്. ഈ നിയമനങ്ങള്‍ ഉടന്‍ നടത്തും.ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നു.  പി യു ചിത്രക്ക് വിദേശ കോച്ചിന്റെ പരിശീലനം ലഭ്യമാക്കും.14 ജില്ലകളില്‍ സ്പോര്‍ട്സ് കോപ്ളക്സ് നിര്‍മിക്കുന്നതിന് നടപടി തുടങ്ങി. […]

നടിയെ അക്രമിച്ച സംഭവം;പൾസർ സുനിയെ കോടതിയിൽ ഹാജരാക്കി

കൊച്ചി : പള്‍സര്‍ സുനിയെ എറണാകുളം സി ജെ എം കോടതിയില്‍ ഹാജരാക്കി. മാഡമാരെന്ന് അങ്കമാലി കോടതിയില്‍ പറയുമെന്ന് പള്‍സര്‍ സുനി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കി . റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. മാഡം എന്നത് കെട്ടുകഥയല്ലെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട മാഡം ആരാണെന്ന് ഇന്ന് വെളിപ്പെടുത്തുമെന്നും സുനി പറഞ്ഞിരുന്നു. ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്കു മുന്‍പ് കുന്നംകുളം […]