നടിയെ അക്രമിച്ചവരെ മഹത്വവൽക്കരിച്ച്‌ പി സി ജോർജ്ജ്‌

കൊല്ലം: സ്ത്രീകളുടെ സംരക്ഷണത്തിന് തയ്യാറാക്കിയ നിയമം തെറ്റായി വ്യാഖ്യാനിച്ച് പുരുഷന്‍മാരെ അടിമകളാക്കാന്‍ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് പി.സി. ജോര്‍ജ്ജ് എം.എല്‍.എ പുത്തൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏതെങ്കിലും ഒരു സ്ത്രീ പരാതി കൊടുത്താല്‍ പുരുഷനെ പിടിച്ച് അകത്തിടുന്നത് ശരിയല്ല. ഈ അവസ്ഥ മാറിയേ മതിയാകു. സ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടോയെന്ന് പരിശോധിച്ച ശേഷമേ നടപടി എടുക്കാന്‍ പാടുള്ളു. അതല്ലെങ്കില്‍ പുരുഷ സംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവരേണ്ടി വരും. ചലച്ചിത്ര നടന്‍ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞുവരികയാണ്. […]

കശ്മീരിൽ ഏറ്റുമുട്ടലിൽ 2 സൈനികർക്ക്‌ വീരമൃത്യു;3 പേർക്ക്‌ പരിക്കേറ്റു

ശ്രീനഗര്‍:ജമ്മുകശ്മീരിലെ ഷോപ്പിയാനിലെ ശനിയാഴ്ച രാത്രി ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍  രണ്ടു സൈനികര്‍ മരിച്ചു. മൂന്നു സൈനികര്‍ക്ക് പരിക്കേറ്റു. സൌത്ത് കശ്മീരിലെ സോഫിയാനില്‍ സൈനാപൊരയിലാണ് സംഭവം.  പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധനയ്ക്കെത്തിയ സംഘത്തിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ശക്തമായ ഏറ്റുമുട്ടലില്‍ ആണ് രണ്ട് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്.  പരുക്കേറ്റവരെ അഞ്ചു പേരെയും സൈന്യത്തിന്റെ 92 ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണ് രണ്ടു സൈനികരും മരിച്ചത്. മേഖലയില്‍ സൈനിക നടപടി […]

ഐതിഹ്യപെരുമയിൽ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്‌:രഥഘോഷയാത്ര 17 നു പമ്പയിൽ സമാപിക്കും

​By ജയൻ കോന്നി ലോകത്തെ ഏറ്റവും കൂടുതൽ നാൾ നീണ്ട്‌ നിന്ന രഥഘോഷയാത്ര എന്ന പെരുമയും ഇനി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിനു സ്വന്തം കോന്നി:ദേവപഥങ്ങളിലൂടെ ഒരു വര്‍ഷക്കാലം പിന്നിട്ടത് ആയിരക്കണക്കിന് ദേവാലയങ്ങള്‍ .തിരു രഥ ഘോക്ഷ യാത്ര യുടെ തേരുരുള്‍പാടുകള്‍ പതിഞ്ഞ ഭൂമിയിലൂടെ ഒരു  പ്രയാണം. ചരിത്ര പ്രസിദ്ധവും അതി പുരാതനവുമായ    ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന് പൂര്‍ണ്ണമായും കൃഷ്ണ ശിലയില്‍ നവീകരിക്കുന്ന തൃപ്പാദ മണ്ഡപ നവീകരണം ദേശത്തെ […]

കേന്ദ്ര സർക്കാരിന്റെ ആരോഗ്യ രംഗത്തെ അവഗണനയ്ക്കെതിരെ ശക്തമായി രംഗത്ത്‌ വന്ന് സീതാറാം യെച്ചൂരി

​ന്യൂഡല്‍ഹി:പൊതുജനാരോഗ്യം ബിജെപിയുടെ മുഖ്യ പരിഗണനയില്‍ ഉള്‍പ്പെടുന്നില്ലെന്നും വര്‍ഗീയധ്രുവീകരണവും വിദ്വേഷപ്രചാരണവും ചരിത്രത്തെ വികലമാക്കലുമാണ് അവരുടെ പ്രധാന ലക്ഷ്യമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അസുഖബാധിതരായ കുട്ടികള്‍ക്ക് ഓക്സിജന്‍ നല്‍കാന്‍ പണമില്ലെങ്കിലും പ്രധാനമന്ത്രിയുടെ മുഖം പരസ്യപ്പെടുത്തുന്നതിന് ഫണ്ടിന് ക്ഷാമമില്ല. 48 മണിക്കൂറിനിടെ 30 കുട്ടികള്‍ മരിക്കാനിടയായ ദുരന്തത്തില്‍ ബിജെപിയില്‍നിന്ന് ഒരു രാഷ്ട്രീയ ഉത്തരവാദിത്തവും പ്രതീക്ഷിക്കേണ്ടതില്ല. പാവപ്പെട്ടവന്റെയും അവരുടെ കുട്ടികളുടെയും ജീവന് വിലകല്‍പ്പിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. യുപിയില്‍ […]

തോൽവിയോടെ പടിയിറക്കം: ഉസൈൻ ബോൾട്ട്‌ വിടവാങ്ങി

ലണ്ടന്‍: യുസൈന്‍ ബോള്‍ട്ട് കണ്ണീരോടെ കളംവിട്ടു. 4 X 100 മീറ്റര്‍ റിലേയില്‍ അവസാന ലാപ്പിലോടിയ ബോള്‍ട്ടിന് മത്സരം പൂര്‍ത്തിയാക്കാനായില്ല. 50 മീറ്റര്‍ പൂര്‍ത്തിയാകുമ്പോഴേക്കും ബോള്‍ട്ടിന് പരിക്കുപറ്റി. 15 വര്‍ഷത്തെ അത്‌ലറ്റിക്‌സ് ജീവിതം അവിടെ അവസാനിച്ചു. ഒമര്‍ മക്ലിയോദ്, ജൂലിയന്‍ ഫോര്‍ടെ, യൊഹാന്‍ ബ്ലേക് എന്നിവരാണ് ബോള്‍ട്ടിനൊപ്പം ഓടിയത്. ലോകചാമ്പ്യന്‍ഷിപ്പില്‍ ആകെ 11 സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും. ഒളിമ്പിക്‌സില്‍ എട്ട് സ്വര്‍ണം. എന്നിങ്ങനെയാണ് ബോള്‍ട്ട് രേഖപ്പെടുത്തി കടന്നുപോകുന്നത് […]

സമസ്ത മേഖലകളിലെയും സ്വകാര്യവൽക്കരണമാണു മോദി സർക്കാരിന്റെ ലക്ഷ്യം:പ്രകാശ്‌ കാരാട്ട്‌

തിരുവനന്തപുരം: റെയില്‍വേയിലും പ്രതിരോധ മേഖലയിലും സ്വകാര്യവത്കരണം ഏര്‍പ്പെടുത്താനാണ് കേന്ദ്ര നീക്കമെന്ന് CPI(M) പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. നവ ലിബറല്‍ നയങ്ങള്‍ക്കായി ഹിന്ദുത്വത്തെ ഉപയേഗിക്കുന്നത് വര്‍ദ്ധിച്ചതായും കാരാട്ട് കുറ്റപ്പെടുത്തി. കേരളത്തിലെ തനത് ബാങ്കുകളേയും സഹകരണ മേഖലയെയും തകര്‍ക്കാനുള്ള കേന്ദ്ര നീക്കമാണ് GSTയെന്ന് CPI(M) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ധന മേഖലാ പരിഷ്‌കാരങ്ങളുടെ കാല്‍ നൂറ്റാണ്ട് എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. സര്‍വ്വത്ര മേഖലയിലും സ്വകാര്യ വത്കരണം ഏര്‍പ്പെടുത്താനുള്ള […]