Editorial-പൊലിഞ്ഞത്‌ 63 കുരുന്ന് ജീവനുകൾ;പ്രതിഷേധം ശക്തമാകുന്നു

​യോഗീ നിങ്ങൾ കേരളത്തിലേക്ക് വരൂ.. ആരുടേയും കരൾ അലിയിപ്പിക്കുന്ന രംഗങ്ങളാണ് ഉത്തർ പ്രദേശിലെ ഗോരഖ്‌പൂർ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് വരുന്നത്. യോഗി ആദിത്യനാഥിന്റെ സർക്കാർ വാർത്തകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള അപ്രഖ്യാപിതവും കർശനവുമായ നിയന്ത്രണങ്ങളുടെ അരിപ്പയിലൂടെ അരിച്ചു പുറത്തേക്കു വരുന്ന ദൃശ്യങ്ങളും വാർത്തകളും പോലും ഞെട്ടിക്കുന്നതാണ്.കഴിഞ്ഞ ആറ് ദിവസത്തിനിടെ മരിച്ചത് 63 കുട്ടികളാണെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ന് രാവിലെ മൂന്ന് കുട്ടികൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 63 ലേക്ക് എത്തിയത്. നവജാത […]

മുരഹര ട്രാവൽസ്‌,കോന്നി,വിവാഹ-വിനോദ തീർത്ഥയാത്രകൾക്ക്‌ എസി/നോൺ എസി ബസ്സുകൾ(13,17,27,49 സീറ്റുകൾ)

​ബുക്കിംഗിനായി ബന്ധപ്പെടുക കസ്റ്റമർ കെയർ നമ്പർ: 7736010000 Click here for Online Booking

അതിരപ്പള്ളി:ഉമ്മൻ ചാണ്ടിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു;സമവായത്തിലൂടെ പദ്ധതി നടപ്പാക്കാൻ ശ്രമിക്കും-എം.എം.മണി

ഇടുക്കി: സമവായമുണ്ടായാല്‍ അതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി എംഎം മണി. വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നിലപാട് സ്വാഗതാര്‍ഹമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി കെ എസ് ഇ ബി ഉപേക്ഷിച്ചിട്ടില്ലെന്നും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും മന്ത്രി ഇടുക്കിയില്‍ പറഞ്ഞു. അതിരപ്പള്ളി പദ്ധതി പൊതു ചര്‍ച്ചയിലൂടെ സമവായത്തിലെത്തിച്ച് നടപ്പിലാക്കണമെന്നാണ് ഉമ്മന്‍ചാണ്ടി നേരത്തെ വ്യക്തമാക്കിയത്. എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി പ്രസിഡന്റ് എം എം ഹസനും […]

യു പി ദുരന്തം:അഞ്ച്‌ ദിവസത്തിനുള്ളിൽ മരിച്ചത്‌ 60 കുട്ടികൾ;പ്രതിക്കൂട്ടിലാകുന്നത്‌ യോഗി സർക്കാർ

ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 30 കുട്ടികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആശുപത്രിയില്‍ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മരിച്ചത് 60 കുട്ടികളെന്ന്  ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ശനിയാഴ്ചയും രണ്ട് കുട്ടികള്‍ ആശുപത്രിയില്‍ മരിച്ചതായി എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്തു. ആഗസ്റ്റ് 7 മുതല്‍  12 വരെയുള്ള ദിവസങ്ങളിലാണ് ഈ മരണം ഉണ്ടായിരിക്കുന്നത്. എന്നാല്‍ മുഴുവന്‍ കുട്ടികളും ഓക്സിജന്‍ ക്ഷാമം മൂലമല്ല മരിച്ചതെന്നും ആശുപത്രി അധികൃതര്‍ […]

നടിക്കെതിരെ മോശം പരാമർശ്ശം:പി സി ജോർജ്ജിനെതിരെ കേസെടുക്കാൻ വനിതാ കമ്മീഷൻ തീരുമാനം

കൊച്ചി:കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ പിസി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ വനിത കമ്മീഷന്‍ കേസെടുക്കും. കേസെടുക്കാന്‍ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സ്പീക്കറുടെ അനുമതിയോടെ പി സി ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്തും. പത്രസമ്മേളനങ്ങളിലും,ചാനല്‍ ചര്‍ച്ചകളിലും, അഭിമുഖങ്ങളിലും എംഎല്‍എ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ സ്ത്രീത്വത്തിന് പരുക്കേല്‍പ്പിക്കുന്നതാണെന്നാണ് വനിത കമ്മീഷന്റെ വിലയിരുത്തല്‍. വനിത കമ്മീഷന്‍ സ്വമേധയെ ആണ് പിസി ജേര്‍ജിനെതിരെ കേസെടുത്തിരിക്കുന്നത്.ആക്രമിക്കപ്പെട്ട നടിയ്ക്കെതിരെ നിരവധിതവണ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ പിസി ജോര്‍ജ് ഉന്നയിച്ചിരുന്നു.