സംസ്ഥനത്തൊട്ടാകെ 2000 പൊതുസ്ഥലങ്ങളിൽ സൗജന്യ വൈ-ഫൈ ഹോട്ട്സ്പോട്ട്‌ സൗകര്യം ലഭ്യമാക്കും

തിരുവനന്തപുരം:ഈ-ഗവേണൻസ്‌,എം-ഗവേണൻസ്‌ സേവനങ്ങൾ ജനകീയമാക്കുന്നതിന്റെ മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 2000 പൊതുസ്ഥലങ്ങളിൽ സൗജന്യ വൈ-ഫൈ ഹോട്ട്‌ സ്പോട്ട്‌ സൗകര്യം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പാര്‍ക്കുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, കോടതികള്‍, ജനസേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. പദ്ധതി നടപ്പിലാക്കുന്നതിനുള്ള സേവനദാതാക്കളെ കണ്ടെത്തുന്നതിനുള്ള ദര്‍ഘാസ് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഈ പബ്ലിക്‍ ഹോട്‌സ്പോട്ടുകളിലൂടെ വിവിധ ഇ-ഗവേണന്‍സ്, എം-ഗവേണന്‍സ് സേവനങ്ങളും മറ്റും  ഇടതടവില്ലാതെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നതാണ്. […]

റിസർവ്വ്‌ ബാങ്ക്‌ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു

ദില്ലി: മുഖ്യ പലിശ നിരക്കുകളില്‍ കാല്‍ ശതമാനത്തിന്റെ കുറവ് വരുത്തി റിസര്‍വ്വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു.റിപ്പോ നിരക്ക് ആറേ കാല്‍ ശതമാനത്തില്‍ നിന്നും ആറ് ശതമാനമായാണ് കുറഞ്ഞത്. റിസര്‍വ്വ് ബാങ്ക് പലിശ കുറച്ച സാഹചര്യത്തില്‍ ഭവന വാഹന വായ്പാ നിരക്കുകള്‍ കുറഞ്ഞേക്കും. നാണ്യപ്പെരുപ്പം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കായ 1.54 ല്‍ എത്തിയതാണ് പലിശ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ്വ് ബാങ്കിന് പ്രചോദനമായത്. റിസര്‍വ്വ് ബാങ്ക് വാണിജ്യബാങ്കുകള്‍ക്ക് നല്‍കുന്ന […]

അന്യസംസ്ഥാന ലോട്ടറി മാഫിയകളുടെ കൊള്ള ഇനി അനുവദിക്കരുത്‌:വി എസ്‌

കോഴിക്കോട്: അന്യസംസ്ഥാന ലോട്ടറിയുടെ മറവില്‍ നടക്കുന്ന കൊള്ള ഇനിയും ഒരു കാരണവശാലും അനുവദിക്കരുതെന്ന് വിഎസ് അച്യുതാനന്ദന്‍. ജിഎസ്ടി നടപ്പിലാക്കുക വഴി ഇന്ത്യയുടെ ഫെഡറല്‍ സംവിധാനംതന്നെ അട്ടിമറിക്കും എന്ന ഇടതുപക്ഷ വിമര്‍ശനം ശരിയായിരുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് അന്യസംസ്ഥാന ലോട്ടറികളുടെ ഇപ്പോഴത്തെ കടന്നുവരവെന്നും വിഎസ് വ്യക്തമാക്കി. ലോട്ടറി എന്ന പേരില്‍ ഇവര്‍ നടത്തുന്നത് നിയമപ്രകാരം നിര്‍വചിച്ചിട്ടുള്ള ലോട്ടറിയല്ല, മറിച്ച് സാധാരണ ജനങ്ങളെ കബളിപ്പിക്കാനുള്ള ലോട്ടറിയില്‍ പൊതിഞ്ഞ തട്ടിപ്പ് മാത്രമാണ്. ഇത് ഒരു […]

ചന്ദ്രബോസ്‌ വധക്കേസ്‌ പ്രതി മുഹമ്മദ്‌ നിഷാമിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് മെഡിക്കൽ ബോർഡ്‌ റിപ്പോർട്ട്‌

കൊച്ചി:ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്.മാനസിക നില സാധാരണ നിലയിലാണെന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. വിശദമായ സത്യവാങ് മൂലം നല്കാന്‍ സര്‍ക്കാറിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നിഷാമിന് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നും വിദഗ്ധ ചികില്‍സ നല്‍കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചത്. ജീവപര്യന്തം തടവുകാരനായ നിഷാം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.  ശിക്ഷാഇളവ് ലഭിക്കാനായാണ് […]

മന്ത്രിസഭാ യോഗ തീരുമാനം;സി കെ വിനീതിന് നിയമനം,പി യു ചിത്രയ്ക്ക്‌ ധനസഹായം

By Web Desk തിരുവനന്തപുരം:ഫുട്‌ബോള്‍ താരം സികെ വിനീതിനെ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് വിനീതിന് പുതിയ ജോലി നല്‍കാന്‍ തീരുമാനിച്ചത്. അത്‌ലറ്റിക് താരം പി യു ചിത്രക്ക് പരിശീലനത്തിനായി 25,000 രൂപ നല്‍കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. എലൈറ്റ് വിഭാഗത്തില്‍ പെടുത്തിയാണ് ചിത്രക്ക് ധനസഹായം നല്‍കുക. അന്താരാഷ്ട്ര താരമായിട്ടും സാമ്പത്തിക പരാതീനതകള്‍ ചിത്രക്ക് ഉണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. […]

48 ലക്ഷം പേർക്ക്‌ ഓണത്തിന് മുൻപ്‌ കുടിശ്ശിഖ ഉൾപെടെ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യും

By Web Desk തിരുവനന്തപുരം:ഓണത്തിനു മുന്നോടിയായി വിവിധ ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ 2508 കോടി രൂപ വിതരണം ചെയ്യും. 48 ലക്ഷത്തോളം പേര്‍ക്ക് കുടിശ്ശികയടക്കം പെന്‍ഷന്‍ ലഭിക്കും. ഈ മാസം 11 മുതല്‍ പെന്‍ഷന്‍ വിതരണം തുടങ്ങും. ഓണത്തിനു മുമ്പുതന്നെ അര്‍ഹരുടെ കൈയില്‍ പെന്‍ഷന്‍ എത്തും. മെയ് മുതല്‍ ആഗസ്ത് വരെയുള്ള പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. ആഗസ്തിലെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കും. പെന്‍ഷന്‍ ബാങ്ക് അക്കൌണ്ട് വഴി ആവശ്യപ്പെട്ടവര്‍ക്ക് അക്കൌണ്ടിലേക്കും […]