നിരൂപണം:വിഷ്ണു പടിക്കപറമ്പിലിന്റെ ‘ഭൂതം’ കവിതാ സമാഹാരം-ജിനു

By Jinu പത്തനംതിട്ട:കവനം ചെയ്യുന്നവനാണ് കവി എന്ന് ഏകാവലിയില്‍ വിദ്യാധരനും ലോകോത്തര വര്‍ണ്ണനകളില്‍ നിപുണനാണ് കവി എന്ന് കാവ്യപ്രകാശത്തില്‍ മമ്മടനും പ്രസ്താവിക്കുന്നു. പ്രതിഭാവ്യുല്‍പ്പത്തി ഉള്ളവനെ മാത്രമേ കവി എന്ന് വിളിക്കാവു എന്ന് കാവ്യമീമാംസയില്‍ രാജശേഖരന്‍ തറപ്പിച്ച് പറയുന്നു. അനിതരസാധാരണമായ സംവേദനക്ഷമതയുള്ളവനാണ് കവി . അത് ജീവിതാനുഭവത്തിലൂടെയാണ് വളരുന്നത്. കവി സാധാരണക്കാരെക്കള്‍ സൂക്ഷമായി വസ്തുക്കള്‍ നിരീക്ഷിക്കുകയും തീവ്രമായി വികാരം കൊള്ളുകയും ചെയ്യുന്നു. ഏതിന്‍റെയും ഉള്ളില്‍ ചെന്ന് അതിന്‍റെ അന്തസത്ത ഗ്രഹിക്കാന്‍ ശ്രമിക്കുന്നവനാണ് […]

സാർവദേശീയതയും തീവ്രദേശീയതയും 

By Bindhya Pushpa തിരുവനന്തപുരം:ഭൂഗോളത്തിന്റെ 70% അധികം വരുന്ന ജലവിതാനത്തിനു ഇടയിലായി പെട്ടുകിടക്കുന്ന ദ്വീപുകൾ പോലെയാണ് ഓരോ ഭൂഖണ്ഡവും. അവയിലോരോന്നിലായ് ചിതറി കിടക്കുന്ന മനുഷ്യകുലം.ആ സമാനതയെ പൊളിറ്റിക്കലി വേർതിരിച്ചു നിർത്തുന്ന 195 അധികമുള്ള രാഷ്ട്രഭാവനകൾ. ഓരോ രാജ്യവും സാംസ്കാരികമായും ഭാഷാപരമായും രാഷ്ട്രീയപരമായും ഭൗമപരമായും ഒന്നൊന്നിൽ നിന്നും വിഭിന്നമായിരിക്കെ, ആ വിഭിന്നതയെ ലാക്കാക്കി ഒരു വളർന്നു ചീർത്ത ഒരു  പരാന്നഭോജിക്ക് തുല്യമാണ് ദേശീയത. അത് അമിതദേശീയതയാകുമ്പോൾ മനുഷ്യകുലത്തിന്റെ തന്നെ നാശം സംഭവ്യമാകും.ദേശീയതയെന്ന […]

നോവൽ റിവ്യൂ:കെ.ആർ മീരയുടെ ‘ഭഗവാന്റെ മരണം’

By സോജൻ സാം പത്തനംതിട്ട:കെ ആർ മീരയുടെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം ആണ് ‘ഭഗവാന്റെ മരണം’. ബുക്ക് ഇറങ്ങി എന്നറിഞ്ഞപ്പോൾ തന്നെ അത് സ്വന്തമാക്കാൻ തിടുക്കം ആയിരുന്നു .അധികം വൈകാതെ തന്നെ കൂട്ടുകാരി ഗായത്രി ആ ബുക്ക് വാങ്ങി തന്നപ്പോൾ ഏറെ സന്തോഷം തോന്നി . ബുക്ക് കയ്യിൽ കിട്ടിയപ്പോൾ ആകെ ഒരു കൗതുകം ആയിരുന്നു . വളരെ വ്യത്യസ്തമായി  ബുക്കിൽ ഒരു ഹോൾ . മുൻചട്ടയിൽ കൂടി […]

കുറ്റ കൃത്യങ്ങളിലെ ഇരവാദം:പീഡോഫീലിയ വീണ്ടും ചർച്ച ആകുന്നു

കുറ്റകൃത്യങ്ങളിലെ ഇരവാദം By ബിന്ധ്യ പുഷ്പ തിരുവനന്തപുരം:അഞ്ചു രൂപ മഞ്ച് ടീം എന്നൊക്കെ സോഷ്യൽ മീഡിയയിൽ കാണാൻ തുടങ്ങിയപ്പോൾ ആദ്യം അതൊരു കൗതുകമായിരുന്നു. പക്ഷെ പിന്നാമ്പുറത്തെ ആശയസംവാദങ്ങളെയും അഭിപ്രായപ്രകടനങ്ങളെയും കുറിച്ചറിഞ്ഞപ്പോൾ അതൊരു കൗതുകത്തേക്കാൾ ഉപരി അപകടമേഖലയിലേക്കുള്ള ഒരുകൂട്ടം മനസ്സുകളുടെ തിരിവാണെന്നു മനസിലായി. യാഥാസ്ഥിതിക സമൂഹത്തിൽ പുരോഗമന ചിന്തകളും നിർബന്ധിതനിയന്ത്രണങ്ങൾ ഇല്ലാതെയുള്ള ബന്ധങ്ങളും സൗഹൃദങ്ങളും മറ്റും വളരെ പോസിറ്റീവ് ആയ കാര്യങ്ങളാണെന്നിരിക്കെ, കുറ്റകൃത്യങ്ങളെ ലഘൂകരിക്കും വിധം പുരോഗമന ചിന്തകളുടെ ലേബൽ ചാർത്തി വളച്ചൊടിക്കുന്നു […]

Book Review-കെ.ആർ.മീരയുടെ “മീരയുടെ നോവെല്ലകൾ”

By Sojan Sam പത്തനംതിട്ട:എല്ലാവർക്കും  ഒരു  പ്രിയപ്പെട്ട  ബുക്ക്  ഉണ്ടാകും  അല്ലേ?  ,ഏറ്റവും  പ്രിയപെട്ടത്‌  ….. എനിക്കേറ്റവും  പ്രിയപ്പെട്ടത്  ഏതാണ്  എന്ന്  ചോദിച്ച  ഞാൻ  പറയുക അത് കെ ആർ മീരയുടെ നോവെല്ലകൾ ആണ് എന്നാകും    .. അതെന്താ  ഇതിൽ  അത്രമാത്രം  എന്ന്  തോന്നുന്നുണ്ടാകും  അല്ലെ  . ഈ  ബുക്ക്  ഒരുപക്ഷെ  നിങ്ങൾക്ക്  പ്രിയപ്പെട്ടതാകണമെന്നില്ല .   . ”  ഓരോ  ബുക്കും   എഴുതപ്പെടുന്നതു  ഒരാൾക്ക്  വേണ്ടി […]