എൽ.ഡി.എഫ്‌ സർക്കാർ 72 കായികതാരങ്ങൾക്ക്‌ ജോലി നൽകി:മന്ത്രി എ സി മൊയ്തീൻ

തിരുവനന്തപുരം:ദേശീയ ഗെയിംസില്‍ മികവ് തെളിയിച്ച 72 കായിക താരങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ ജോലി നല്‍കിയെന്ന് മന്ത്രി എ സി മൊയ്‌തീന്‍ നിയമസഭയില്‍ അറിയിച്ചു. ബാക്കിയുള്ളവര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉടന്‍ ജോലി നല്‍കും. സ്വോര്‍ട്സ് ക്വോട്ടയില്‍ 2010 മുതല്‍ 50 വീതമുള്ള നിയമന കുടിശികയുണ്ട്. ഈ നിയമനങ്ങള്‍ ഉടന്‍ നടത്തും.ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നു.  പി യു ചിത്രക്ക് വിദേശ കോച്ചിന്റെ പരിശീലനം ലഭ്യമാക്കും.14 ജില്ലകളില്‍ സ്പോര്‍ട്സ് കോപ്ളക്സ് നിര്‍മിക്കുന്നതിന് നടപടി തുടങ്ങി. […]

തോൽവിയോടെ പടിയിറക്കം: ഉസൈൻ ബോൾട്ട്‌ വിടവാങ്ങി

ലണ്ടന്‍: യുസൈന്‍ ബോള്‍ട്ട് കണ്ണീരോടെ കളംവിട്ടു. 4 X 100 മീറ്റര്‍ റിലേയില്‍ അവസാന ലാപ്പിലോടിയ ബോള്‍ട്ടിന് മത്സരം പൂര്‍ത്തിയാക്കാനായില്ല. 50 മീറ്റര്‍ പൂര്‍ത്തിയാകുമ്പോഴേക്കും ബോള്‍ട്ടിന് പരിക്കുപറ്റി. 15 വര്‍ഷത്തെ അത്‌ലറ്റിക്‌സ് ജീവിതം അവിടെ അവസാനിച്ചു. ഒമര്‍ മക്ലിയോദ്, ജൂലിയന്‍ ഫോര്‍ടെ, യൊഹാന്‍ ബ്ലേക് എന്നിവരാണ് ബോള്‍ട്ടിനൊപ്പം ഓടിയത്. ലോകചാമ്പ്യന്‍ഷിപ്പില്‍ ആകെ 11 സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും. ഒളിമ്പിക്‌സില്‍ എട്ട് സ്വര്‍ണം. എന്നിങ്ങനെയാണ് ബോള്‍ട്ട് രേഖപ്പെടുത്തി കടന്നുപോകുന്നത് […]

പി.യു ചിത്രയുടെ ഹർജ്ജി;അത്‌ലറ്റിക്ക്‌ ഫെഡറേഷനെ രൂക്ഷമായി വിമർശ്ശിച്ച്‌ ഹൈക്കോടതി

By Web Desk കൊച്ചി : പി യു ചിത്രക്ക് ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കാത്തതില്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ചിത്രയോട് ഫെഡറേഷന്‍ വിവേചനം കാണിച്ചെന്നും, താരങ്ങളെ തളര്‍ത്തുകയല്ല വളര്‍ത്തുകയാണ് വേണ്ടതെന്നും ഹൈക്കോടതി. ‘ലോകമീറ്റീല്‍ നിന്ന് ചിത്രയെ പുറത്താക്കിയിട്ട് ഫെഡറേഷന്‍ എന്ത് നേടിയെന്നും’ കോടതി ചോദിച്ചു. ഇന്ത്യന്‍ താരങ്ങളെ മീറ്റില്‍ പങ്കെടുപ്പിക്കാതെ തന്നെ ഫെഡറേഷന്‍  തോല്‍പ്പിച്ചെന്നും കോടതി വിമര്‍ശിച്ചു. കൂടാതെ ചിത്രയെ […]

മന്ത്രിസഭാ യോഗ തീരുമാനം;സി കെ വിനീതിന് നിയമനം,പി യു ചിത്രയ്ക്ക്‌ ധനസഹായം

By Web Desk തിരുവനന്തപുരം:ഫുട്‌ബോള്‍ താരം സികെ വിനീതിനെ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് വിനീതിന് പുതിയ ജോലി നല്‍കാന്‍ തീരുമാനിച്ചത്. അത്‌ലറ്റിക് താരം പി യു ചിത്രക്ക് പരിശീലനത്തിനായി 25,000 രൂപ നല്‍കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. എലൈറ്റ് വിഭാഗത്തില്‍ പെടുത്തിയാണ് ചിത്രക്ക് ധനസഹായം നല്‍കുക. അന്താരാഷ്ട്ര താരമായിട്ടും സാമ്പത്തിക പരാതീനതകള്‍ ചിത്രക്ക് ഉണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. […]