യോഗി ആരെയാണ് രക്ഷിക്കേണ്ടത്? എഡിറ്റോറിയൽ

By എം എസ് പ്രവീൺ ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന ലാഭപ്രോക്തമല്ലാത്ത ഒരു ഗവേഷണ സ്ഥാപനമാണ് പബ്ലിക് അഫയേഴ്‌സ് സെന്റർ ഓഫ് ഇന്ത്യ . അവർ ഓരോ കൊല്ലത്തെയും സംസ്ഥാനങ്ങളുടെ ഭരണ നിർവ്വഹണത്തെ ചില സൂചകങ്ങൾ വച്ച് വിലയിരുത്തി ഗവേഷണ റിപ്പോർട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കാറുണ്ട്. ജസ്റ്റിസ് എം എൻ വെങ്കിടചെല്ലയ്യ ആണ് അതിന്റെ ബോർഡ് ചെയർമാൻ. അത് ഇവിടെ സൂചിപ്പിക്കുന്നത് അവരുടെ പഠനവും വിലയിരുത്തലും രാഷ്ട്രീയ പ്രേരിതമാണ് എന്ന മുൻവിധിയോടെ അതിനെ […]

വാക്സിനേഷനെ എതിർക്കുന്ന ജനദ്രോഹികളെ പേപ്പട്ടിയെ വിട്ടു കടിപ്പിക്കണം

  വാക്‌സിനുകളെക്കുറിച്ച് ഒരല്‍പം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും ഒക്ടോബർ 3 മുതല്‍ ഇന്ത്യഒട്ടുക്കു നടക്കാന്‍പോകുന്ന മീസിൽസ്, റുബെല്ല പ്രതിരോധ കുത്തിവെപ്പ് പരിപാടിയെക്കുറിച്ച് വലിയ വിവാദങ്ങൾ ഉണ്ടാക്കാനുള്ള ശ്രമം സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി നടക്കുമ്പോൾ. 1 . എന്താണ് വാക്‌സിനുകൾ ? ഒരു നിശ്ചിത രോഗത്തിനെതിരേ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ജീവക്കൂട്ടിനെയാണ് വാക്സിൻ എന്നു പറയുന്നത്. രോഗാണുക്കളെ നശിപ്പിക്കാൻ രോഗാണുക്കളെ തന്നെ ഉപയോഗിക്കുക എന്നതാണ് വാക്സിനേഷന്റെ തത്ത്വം.രോഗാണുക്കൾക്കെതിരെ പ്രവർത്തിക്കാൻ ശ്വേത […]

സമരവിരുദ്ധത ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്‌.

By എംഎസ് പ്രവീൺ കുറച്ച് കാലം മുൻപ് മുതൽ, കൃത്യമായി പറഞ്ഞാൽ 1990 കളുടെ ആദ്യ പാദം മുതലാണ് അരാഷ്ട്രീയത ഒരു രാഷ്ട്രീയ ആശയം എന്ന നിലയ്ക്ക് പ്രയോഗിക്കപ്പെട്ടുതുടങ്ങിയത്. വളരെ കൗശല പൂർവ്വമാണ് ഭരണവർഗ്ഗം ആ പ്രത്യയശാസ്ത്രം പ്രയോഗിച്ചത്. 1990 കളുടെ ആദ്യപാദത്തിന് രാഷ്ട്രീയമായ ഒട്ടേറെ പ്രത്യേകതകൾ ഉണ്ടായിരുന്നു. ലോകത്തിലെയാകെ തൊഴിലാളി വർഗ്ഗത്തിന്റെ അത്താണിയാകും എന്ന് പ്രതീക്ഷിക്കാപ്പെട്ടിരുന്ന സോവിയറ്റ് യൂണിയൻ തകർന്നടിഞ്ഞു എന്നതായിരുന്നു ഒരു പ്രത്യേകത. അത് മുതലാക്കിക്കൊണ്ട് സാമ്രാജ്യത്വത്തിലേക്ക് […]

എന്താണ് സാമൂഹിക ഒളിച്ചുകടത്തൽ? – കാഞ്ച ഐലയ്യ എഴുതുന്നു.

By MS Praveen  വാറങ്കലിൽ ഒരു ഒബിസി കുടുംബത്തിൽ ജനിച്ച് ദലിതുകൾക്കു വേണ്ടി എഴുതുകയും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്ത് സാംസ്‌കാരിക ഔന്നത്യത്തിലേക്ക് നടന്നുകയറിയ പ്രശസ്ത ദലിത് ആക്ടിവിസ്റ്റും ചിന്തകനും എഴുത്തുകാരനുമാണ് കാഞ്ച ഐലയ്യ. ആംഗലേയവും തെലുങ്കും ഒരേപോലെ കൈകാര്യം ചെയ്യുന്ന അദ്ദേഹം താൻ എഴുതിയ Why I Am Not a Hindu , God as Political Philosopher: Buddha’s Challenge to Brahminism , Buffalo Nationalism: […]

Editorial-സമർപ്പണം:ഗൗരി ലങ്കേഷിന്

By MS Praveen പത്തനംതിട്ട:വെടിയുണ്ടകൾ കൊണ്ട് നിശബ്ദരാക്കപ്പെട്ടവരുടെ പട്ടിക ഗാന്ധിയിൽ നിന്ന്‌ ഗൌരിയിലേക്ക്‌ നീളുന്നു. അത് നമുക്ക് കാട്ടിത്തരുന്നത് വികസന പുറം മോടികൾക്ക്‌ പിന്നിൽ ഒളിപ്പിച്ചുവച്ച കാക്കി ട്രൗസർ ധരിച്ചവന്റെ കടപ്പല്ലിൽ നിന്നും ഇറ്റിവീഴുന്ന ചോരക്കറയാണ് . ഗൗരി ലങ്കേശ് ഹിന്ദുത്വക്കെതിരെ ഉയർത്തിയിരുന്ന ശക്തമായ വാദങ്ങളുടെ മൂർച്ച തന്നെയാണ് അവരുടെ കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ നവംബറിൽ ബിജെപി എം.പി പ്രഹ്ലാദ് ജോഷി സുമർപ്പിച്ച ഒരു അപകീർത്തി കേസിൽ ഗൗരി ആറ് […]

എല്ലാ പ്രിയപെട്ട വായനക്കാർക്കും ഓണാശംസകൾ

By MS Praveen കേരള ബുള്ളറ്റിൻ മലയാളം ഓൺലൈൻ ദിനപത്രം ഓണം ആഘോഷിക്കുന്നതും ഇന്നൊരു സമരമാണ്. ഒരു ജനതയ്ക്കിടയിലോ ഒരു പ്രദേശത്തോ ചെവിക്കുചെവിപറഞ്ഞറിയിച്ച് കേട്ടുഗ്രഹിച്ച് പ്രചരിച്ചു വരുന്ന കഥയാണ് ഐതിഹ്യം. മനുഷ്യചരിത്രത്തിൽ നടന്നതാണെന്ന വിശ്വാസത്തോടെ വിവരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്ന കഥയാണ് ഐതിഹ്യം എന്ന് പൊതുവായി പറയാം. വിശ്വസനീയത നൽകുന്ന ചില ഗുണങ്ങൾ ഐതിഹ്യങ്ങളിൽ പൊതുവായി കാണപ്പെടും.ഐതിഹ്യത്തിന് സത്യമായ ഒരടിസ്ഥാനം വേണമെന്നില്ല; എന്നാൽ പല ഐതിഹ്യങ്ങളിലും സത്യത്തിന്റെ ചെറിയൊരംശം കണ്ടേക്കും.മനുഷ്യന്റെ ജ്ഞാനത്തിനും […]

കേരളത്തിലെ വിശുദ്ധ നരകങ്ങൾ-Editorial

കൊല്ലം:പറയക്കടവിൽ സുധാമണി ലോകത്തിന്റെ അമ്മയെന്ന പരിവേഷത്തിലേക്ക് ഉയർന്നത് ഒട്ടും യാദൃശ്ചികമായി അല്ല. അതിന് അവർ തെരഞ്ഞെടുത്തത് ചോരയിൽ മുങ്ങിയ , കബന്ധങ്ങൾ ഉരുണ്ടുകളിക്കുന്ന ഹിംസയുടെയും ചതിയുടെയും തട്ടിപ്പിന്റെയും കച്ചവടത്തിന്റെയും പാതയാണ്.കൊല്ലം ജില്ലയിലെ ആലപ്പാട്ട് പഞ്ചായത്തിലെ പറയക്കടവിലാണ് 1953ൽ സുധാമണി ജനിച്ചത്. സുഗുണാനന്ദൻ- ദമയന്തി ദമ്പതികൾക്ക് സുധാമണി അടക്കം 9 മക്കൾ . മത്സ്യബന്ധനമായിരുന്നു ഇവരുടെ ജീവിതമാർഗം. കൊല്ലം-കരുനാഗപ്പള്ളി ഭാഗത്ത് ദേവീ-ദേവൻമാരുടെ പ്രച്ഛന്നവേഷം കെട്ടി അമ്പലങ്ങളിൽ എഴുന്നള്ളിപ്പ് നടത്തുന്ന ഒരു രീതി […]

എഡിറ്റോറിയൽ-ജിഗ്നേഷ്‌ മേവാനി കേരള രാഷ്ട്രീയം ഒരുപാട്‌ പഠിക്കാനുണ്ട്‌.

പത്തനംതിട്ട:ഫ്രാൻസിൽ വിപ്ലവത്തിനു് മുമ്പ്, രാജഭരണത്തെ എതിർത്തിരുന്ന, സമൂലപരിഷ്കരണമാവശ്യപ്പെട്ടിരുന്ന പ്രതിപക്ഷം പാർലമെന്റിന്റെ ഇടത് വശത്തിരുന്നവരായതിനാൽ, അവരെ ഇടതുപക്ഷം എന്ന് വിളിച്ചിരുന്നു.കാലം പുരോഗമിച്ചപ്പോൾ സോഷ്യലിസ്റ്റുകൾ, സോഷ്യൽ ഡെമോക്രാറ്റുകൾ, കമ്മ്യൂണിസ്റ്റുകൾ തുടങ്ങിയവരെ ഇടതുപക്ഷം എന്ന് വിളിക്കുന്നതു പതിവായി. അരാജകവാദികൾ പോലും അങ്ങനെ അറിയപ്പെട്ടുതുടങ്ങി.കമ്മ്യൂണിസ്റ്റ് / സോഷ്യലിസ്റ്റ്  /പുരോഗമന നയപരിപാടികളുള്ള രാഷ്ട്രീയപ്പാർട്ടികളെയാണ് പൊതുവേ ഇടതുപക്ഷം എന്നത് കൊണ്ട് വർത്തമാന കാലത്ത്അർത്ഥമാക്കുന്നത്. തങ്ങളാണ് യഥാർത്ഥ ഇടതുപക്ഷം എന്ന് ഇത്തരം രാഷ്ട്രീയ കക്ഷികളെല്ലാം അവകാശപ്പെടാറുണ്ട്. അവരൊക്കെ തമ്മിൽ പ്രത്യയശാസ്ത്രപരവും […]

Editorial-പൊലിഞ്ഞത്‌ 63 കുരുന്ന് ജീവനുകൾ;പ്രതിഷേധം ശക്തമാകുന്നു

​യോഗീ നിങ്ങൾ കേരളത്തിലേക്ക് വരൂ.. ആരുടേയും കരൾ അലിയിപ്പിക്കുന്ന രംഗങ്ങളാണ് ഉത്തർ പ്രദേശിലെ ഗോരഖ്‌പൂർ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് വരുന്നത്. യോഗി ആദിത്യനാഥിന്റെ സർക്കാർ വാർത്തകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള അപ്രഖ്യാപിതവും കർശനവുമായ നിയന്ത്രണങ്ങളുടെ അരിപ്പയിലൂടെ അരിച്ചു പുറത്തേക്കു വരുന്ന ദൃശ്യങ്ങളും വാർത്തകളും പോലും ഞെട്ടിക്കുന്നതാണ്.കഴിഞ്ഞ ആറ് ദിവസത്തിനിടെ മരിച്ചത് 63 കുട്ടികളാണെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ന് രാവിലെ മൂന്ന് കുട്ടികൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 63 ലേക്ക് എത്തിയത്. നവജാത […]