കണ്ണൂരിനെ കലാപഭൂമിയാക്കാൻ സംഘപരിവാർ;മാരകായുധങ്ങൾ പിടികൂടി

കണ്ണൂര്‍:ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിനോട് ചേര്‍ന്ന ക്ഷേത്രവളപ്പില്‍ നിന്ന് ആയുധം പിടികൂടി.ജനരക്ഷാ മാർച്ചിനു ശേഷം കണ്ണൂർ ജില്ലയിൽ വ്യാപകമായി സി.പി.ഐ.എം.പ്രവർത്തകർ അക്രമിക്കപെട്ടിരുന്നു.ദേശീയ തലത്തിൽ കണ്ണൂർ ശ്രദ്ധാകേന്ദ്രമാക്കിയ ശേഷം വീണ്ടും കണ്ണൂർ ജില്ലയെ കലാപഭൂമിയാക്കാനുള്ള ശ്രമമാണു ഇതോടെ വ്യക്തമായികൊണ്ടിരിക്കുന്നത്‌. നഗരത്തിലെ എസ്എന്‍ പാര്‍ക്കിനടുത്തുള്ള കാനത്തൂര്‍ ക്ഷേത്ര വളപ്പില്‍ നിന്നാണ് ടൌണ്‍ പൊലീസ് ആയുധങ്ങള്‍ കണ്ടെത്തിയത്.  രണ്ട് വാള്‍, ഒരു വടിവാള്‍, ആറ് സ്ക്വയര്‍ പൈപ്പ്, ഒരു റൌണ്ട് പൈപ്പ്,ഒരു എസ്‌ […]

ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗത്തിന്റെ അഴിമതി എണ്ണി പറഞ്ഞ്‌ ക്ഷേത്ര ഭരണസമിതി;യോഗി ആദിത്യനാഥിനൊപ്പം ജനരക്ഷാ യാത്രയിൽ ക്ഷേത്ര സംരക്ഷണ മുദ്രാവാക്യം ഉയർത്തി സംസ്ഥാന കമ്മറ്റി അംഗം

കണ്ണൂർ:അടൂർ പെരിങ്ങനാട്‌ ശിവക്ഷേത്രത്തിലെ അഴിമതിയുമായി ബന്ധപെട്ട കേസിൽ ഒന്നാം പ്രതിയായ ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗവും ഈ ക്ഷേത്രത്തിലെ മുൻ ഭരണസമിതി പ്രസിഡന്റുമായ ടി.ആർ അജിത്‌ കുമാർ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌  കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയിലെ പ്രധാന സംഘാടകൻ.ക്ഷേത്ര ഭരണം വിശ്വാസികളെ ഏൽപ്പിക്കണമെന്ന മുദ്രാവാക്യം കൂടി മുൻ നിർത്തി നടത്തുന്ന ഈ ജാഥയിൽ ഇദ്ദേഹത്തെ ജാഥാ അംഗമായി പങ്കെടുപ്പിക്കുന്നതിനെതിരെ ബി.ജെ.പി പത്തനംതിട്ട ജില്ലാ നേതൃത്വം സംസ്ഥാന ഭാരവാഹികളെ […]

Video-കണ്ണൂരിന്റെ സ്നേഹസ്വീകരണങ്ങൾ ഏറ്റുവാങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ

​ കണ്ണൂര്‍ : ലാവ്ലിന്‍ കേസില്‍ കോടതിവിധിക്കു ശേഷം കണ്ണൂരില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ആവേശോജ്ജ്വലസ്വീകരണം. ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെതിരെ കുറ്റം ചേര്‍ക്കാനാവില്ല എന്ന ഹൈക്കോടതി വിധിക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായാണ് കണ്ണൂരിലെത്തുന്നത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ പുലര്‍ച്ചെ 4.30 ഓടെ സിപിഐഎം പ്രവര്‍ത്തകരും നാട്ടുകാരും നേതാക്കളുമെത്തി. രാവിലെ 5.20 ഒടെ ട്രെയിനില്‍ കണ്ണൂര്‍ സ്റ്റേഷനിലെത്തിയ മുഖ്യമന്ത്രിയെ […]

Video-ഓർമ്മകൾ കത്തി ജ്വലിക്കുന്ന 18 വർഷം

ശങ്കർ മാരൂർ കണ്ണൂർ:​സാമ്രാജ്യത്വത്തിനും ജന്മി– നാടുവാഴിത്തത്തിനുമെതിരെ പൊരുതി മുന്നേറിയ പ്രസ്ഥാനം വേട്ടയാടലുകളെല്ലാം ചെറുത്ത് തോൽപിച്ച് വിട്ടുവീഴ്ചയില്ലാത്ത ഫാസിസ്റ്റ്വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകുമ്പോൾ  പ്രതിസന്ധികളുണ്ടാകും വേട്ടയാടാലുകളുണ്ടാകും അപ്പോഴും പൊരുതി മുന്നേറാൻ കരുത്തായി,ചെറുത്തുനിൽപ്പിന്റ്റെ അതിജീവനത്തിന്റ്റെ ചില ചരിത്രം ഓർമപെടുത്തും ഇനിയും മുന്നോട്ടാണെന്ന്.. 1999 ആഗസ്റ്റ് 25 ദിനവും  ദിനവും സഖാവ് പി ജയരാജനെന്ന പ്രവർത്തകനും കേരളത്തിലെ ചെങ്കൊടി പ്രസ്ഥാനത്തിന്  അങ്ങനെയൊരു ഓർമപെടുത്തലിന്റ്റെ ചരിത്രമാണ്. “പി ജയരാജനെ വടിവാളുകൊണ്ട് ആഞ്ഞ് വെട്ടുമ്പോൾ എന്റെ കൈ […]

മന്ത്രിയുടെ ഭർത്താവ്‌ ദളിത്‌ യുവതിയെ മർദ്ദിച്ചു എന്ന വാർത്ത അടിസ്ഥാനരഹിതം;നിയമനടപടിക്കൊരുങ്ങി യുവതി

കണ്ണൂർ:പാര്‍ടി പ്രവര്‍ത്തകയായ ദലിത് യുവതിയെ മന്ത്രിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതം. അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് മര്‍ദ്ദനമേറ്റതായി മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ഷീല രാജന്‍. പാര്‍ടി പ്രവര്‍ത്തകയായ ദലിത് യുവതിയെ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഭര്‍ത്താവ് ഭാസ്‌ക്കരന്‍ മാസ്റ്റര്‍ മര്‍ദ്ദിച്ചുവെന്നായിരുന്നു മലയാള മനോരമയും ,മംഗളവും വാര്‍ത്ത നല്‍കിയത്. എന്നാല്‍ അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് മര്‍ദ്ദനമേറ്റതായി മാധ്യമങ്ങള്‍ പറഞ്ഞ ഷീല രാജന്‍  പറഞ്ഞു. മഹിളാ അസോസിയേഷന്‍ പഴശി സൗത്ത് […]

വീണ്ടും ചുവന്ന് മട്ടന്നൂർ നഗരസഭ

മട്ടന്നൂര്‍:മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വന്‍ വിജയം . 28  വാര്‍ഡില്‍  എല്‍ഡിഎഫ് വിജയിച്ചു. ഏഴിടത്ത് യുഡിഎഫും വിജയിച്ചു. എഴന്നൂര്‍ വാര്‍ഡ്‌ യുഡിഎഫില്‍ നിന്നും എല്‍ ഡി എഫ് പിടിച്ചെടുത്തു .രാവിലെ പത്തിനാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. നെല്ലൂന്നി വാര്‍ഡില്‍ സിപിഐ എമ്മിലെ അനിതാ വേണു 476 വോട്ടിന് വിജയിച്ചു.കാര വാര്‍ഡില്‍ സിപിഐ എമ്മിലെ കെ ബാലകൃഷ്ണന്‍ 310 വോട്ടിന് വിജയിച്ചു . പെരിഞ്ചേരിയില്‍ 113 വോട്ടിന് എം […]