വർഗ്ഗീയതയ്ക്കെതിരെ ആഞ്ഞടിച്ച്‌ മുൻ ശബരിമല മേൽശാന്തി എസ്‌.ഇ നാരായണൻ നമ്പൂതിരി

കോട്ടയം:എസ്.എഫ്.ഐയിലൂടെ പുതിയ തലമുറ കേരളത്തില്‍ വളര്‍ന്നാല്‍ വര്‍ഗീയതയില്‍നിന്ന് നാട് രക്ഷപ്പെടുമെന്ന് ശബരിമല മുന്‍ മേല്‍ശാന്തി എസ് ഇ നാരായണൻ നമ്പൂതിരി പറഞ്ഞു.  സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച തിരുനക്കരയില്‍ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.പി.ഐ.എം കോട്ടയം ജില്ലാ കമ്മറ്റി തിരുനക്കര മൈതാനിയിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ ഉദ്ഘാടകനായ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗ്ഗീസ്‌ മാർ കൂറിലോസ് മെത്രാപൊലീത്ത,ശബരിമല മുൻ മേൽശാന്തി എസ് ഇ ശങ്കരൻ നമ്പൂതിരി, […]

എം.ജി യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ്‌:എസ്‌ എഫ്‌ ഐക്ക്‌ മിന്നുന്ന വിജയം

കോട്ടയം: എം ജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം. ചെയര്‍മാന്‍, ജനറല്‍സെക്രട്ടറി, വൈസ്‌ചെയര്‍മാന്മാര്‍, ജോയിന്റ്‌സെക്രട്ടറിമാര്‍, അക്കൌണ്ട് കമ്മിറ്റി അടക്കം എസ്എഫ്‌ഐ സമ്പൂര്‍ണ ആധിപത്യം നേടി. ചെയര്‍മാനായി കെ എം അരുണും (എംജി സര്‍വകലാശാല എംഎ ഗാന്ധിയന്‍ സ്റ്റഡീസ് ഒന്നാംവര്‍ഷം) ജനറല്‍ സെക്രട്ടറിയായി എസ് ശില്‍പ്പ (ഭാരത്മാതാ കോളേജ് തൃക്കാക്കര ബി എ ഇംഗ്‌ളീഷ് സാഹിത്യം രണ്ടാംവര്‍ഷം)യും വിജയിച്ചു. അമല്‍കൃഷ്ണ (ന്യൂമാന്‍ കോളേജ്‌തൊടുപുഴ ബിഎ മലയാളം രണ്ടാംവര്‍ഷം), അജിത് […]