വിവാദങ്ങളിൽ മുങ്ങി മംഗളം ചാനൽ;എ.കെ ശശീന്ദ്രനെ കുടുക്കിയ ഹണി ട്രാപ്പ്‌ പോലും വ്യാജം

തിരുവനന്തപുരം:മംഗളം ചാനലിനെ ചുറ്റി പറ്റി വിവാദങ്ങൾ വീണ്ടും കൊഴുക്കുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ചില ഓൺലൈൻ മാധ്യമങ്ങൾ പുറത്ത്‌ വിട്ട വാർത്തകളുടെ അടിസ്ഥാനത്തിൽ വീണ്ടും മംഗളം ചാനൽ ശ്രദ്ധാകേന്ദ്രമാകുകയാണ്. ചാനലിന്റെ ക്യാമറാ ഹെഡ്‌ ആയ ഷാഫി സസ്പെൻഷനിലായതാണ് ഒടുവിലത്തെ സംഭവം.ഇയാൾക്കെതിരെ അനവധി പരാതികൾ സ്ഥാപനത്തിനുള്ളിൽ നിന്ന് തന്നെ ഉയർന്നിട്ടുണ്ട്‌.ചാനൽ ഉന്നതന്റെ പേഴ്സണൽ സ്റ്റാഫായ ജീവനക്കാരിയെ കുറിച്ച്‌ മദ്യപിച്ച്‌ ബോധമില്ലാതെ നടത്തിയ ആരോപണങ്ങൾ അവർ ഓഡിയോ അടക്കം പരാതിയായി നൽകിയതാണ് ക്യാമറാ ഹെഡിന്റെ സസ്പെൻഷനു […]

വിവിധ വകുപ്പുകളിലായി 29 തസ്തികകളിൽ വിഞ്ജാപാനം പുറപ്പെടുവിക്കാൻ പി.എസ്‌.സി തീരുമാനിച്ചു

തിരുവനന്തപുരം:അടിയന്തരമായി വിവിധ വകുപ്പുകളിലായി 29 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ കേരള പബ്ലിക്ക്‌ സർവ്വീസ്‌ കമ്മീഷൻ യോഗം തീരുമാനിച്ചു.തൊഴിൽരഹിതർക്ക്‌ പ്രതീക്ഷകൾ നൽകുന്ന നയമാണു ഇടത്‌ മുന്നണി സർക്കാരും പി.എസ്‌.സിയും നടപ്പില്ലാക്കുന്നത്‌.വിശദവിവരങ്ങൾ ചുവടെ. ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനില്‍ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ) തസ്തികമാറ്റം വഴി, പൊതുമരാമത്തുവകുപ്പില്‍ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ് (ആര്‍ക്കിടെക്ചറല്‍ വിങ്), മൈനിങ് ആന്‍ഡ് ജിയോളജിയില്‍ അസിസ്റ്റന്റ് ജിയോളജിസ്റ്റ്, ജൂനിയര്‍ കെമിസ്റ്റ്, മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ പെര്‍ഫ്യൂഷനിസ്റ്റ്. വാട്ടര്‍ അതോറിറ്റിയില്‍ സാനിറ്ററി കെമിസ്റ്റ്, […]

നടിയെ അക്രമിച്ച കേസ്‌:ദിലീപിന് ജാമ്യം

കൊച്ചി:നടിയെ തടികൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വധീനിക്കരുത് , പാസ്പോര്‍ട് അങ്കമാലി കോടതിയില്‍ ഹാജരാക്കണം , കേസില്‍ ഒരു തരത്തിലും ഇടപെടരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ കോടതി നല്‍കിയിട്ടുണ്ട്.ഒരു ലക്ഷം രൂപയുടെ ബോണ്ടും നല്‍കണം ,   അഞ്ചാംതവണ നല്‍കിയ ജാമ്യാപേക്ഷയിലാണ് അനുകൂല തീരുമാനം ഉണ്ടായത്. റിമാന്‍ഡിലായി 85 ദിവസത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്.  ജാമ്യാപേക്ഷയില്‍  കഴിഞ്ഞ ആഴ്ച […]

സുപ്രീം കോടതിയിൽ ഹർജ്ജി നൽകും:രോഹിൻഗ്യൻ അഭയാർത്ഥികൾക്ക്‌ വേണ്ടി ഡി.വൈ.എഫ്‌.ഐ നിയമ പോരാട്ടത്തിന് 

ന്യൂഡല്‍ഹി:ഇന്ത്യയിലെ വിവിധ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന രോഹിന്‍ഗ്യന്‍ ജനതയ്ക്കു വേണ്ടി യുവജന സംഘടനയായ ഡിവൈഎഫ്ഐ  സുപ്രീംകോടതിയില്‍ നിയമ പോരാട്ടത്തിനൊരുങ്ങുന്നു. രോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ കുട്ടികളുടെ അവകാശങ്ങള്‍ മുന്‍നിര്‍ത്തി ഡിവൈഎഫ്ഐ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. രോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി പ്രശ്നത്തോടുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ നിഷേധാത്മകമായ നിലപാട് തിരുത്തിക്കുകയാണ് നിയമ ഹരജിയുടെ ലക്ഷ്യം. ഡിവൈഎഫ്ഐ അഖിലേന്ത്യാലീഗല്‍ സബ് കമ്മിറ്റിക്കു വേണ്ടി അഡ്വ.സുഭാഷ് ചന്ദ്രനാണ് ഹര്‍ജി ഫയല്‍ ചെയ്തത്. സീനിയര്‍ അഭിഭാഷകനും ലോയേഴ്സ് യൂണിയന്‍ അഖിലേന്ത്യാ വൈസ് […]

ദിലീപിന്റെ ജാമ്യഹർജ്ജി:വിധി ഇന്ന്

കൊച്ചി:നടിയെ തടികൊണ്ടുപോയി ആക്രമിച്ച കേസില്‍ റിമാന്‍ഡിലുള്ള നടന്‍ ദിലീപിന്റെ ജാമ്യപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജാമ്യാപേക്ഷയില്‍ കഴിഞ്ഞ ആഴ്ച ഇരുഭാഗത്തിന്റെയും വാദം കഴിഞ്ഞിരുന്നു. സോപാധിക ജാമ്യം ആവശ്യപ്പെട്ടാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഉച്ചക്ക് ശേഷമാകും കോടതി കേസ് പരിഗണിക്കുക.  ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍  വാദിച്ചു. കൂടാതെ ഈ ആഴ്ച തന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.  […]

കൊച്ചി മെട്രോ:രണ്ടാം ഘട്ടം ഫ്ലാഗ്‌ ഓഫ്‌ ചെയ്തു

കൊച്ചി:കൊച്ചി മെട്രോ രണ്ടാംഘട്ടം ഫ്‌ളാഗ് ഓഫ് ചെയ്തു.  ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സഹമന്ത്രി ഹര്‍ദീപ്‌സിങ് പുരിയും ചേര്‍ന്നാണ്  മെട്രോ സര്‍വീസ് ഫ്‌ളാഗ്ഓഫ് ചെയ്തത്‌. തുടര്‍ന്ന്  ഇവര്‍ മഹാരാജാസ് സ്റ്റേഷനിലേക്ക് യാത്രചെയ്യും.  അവിടെനിന്ന് തിരികെ കലൂര്‍ സ്റ്റേഷനില്‍ എത്തിയശേഷം ടൌണ്‍ഹാളില്‍ ഉദ്ഘാടനച്ചടങ്ങ് നടക്കുക. പകല്‍ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചാലുടന്‍ പാലാരിവട്ടത്തുനിന്ന് ട്രെയിന്‍ മഹാരാജാസ് ഗ്രൌണ്ട് സ്റ്റേഷനിലേക്ക് ഓടിത്തുടങ്ങും. ഇതുവരെ ആലുവ മുതല്‍ […]

മീസില്‍സ്,റൂബെല്ല വാക്‌സിനേഷന് പിന്തുണയുമായി ധനമന്ത്രി തോമസ് ഐസക്ക് :വസൂരിയും പോളിയോയും തുടച്ചു നീക്കിയത് നാം മറക്കരുത്

തിരുവനന്തപുരം:മീസില്‍സ്, റൂബെല്ല വാക്‌സിനേഷന് പിന്തുണയുമായി ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. വസൂരിയും പോളിയോയും തുടച്ചു നീക്കിയത് നാം മറക്കരുതെന്ന് പറഞ്ഞാണ് കുത്തിവെപ്പിന്റെ ആവശ്യകത മന്ത്രി ചൂണ്ടിക്കാട്ടുന്നത്. തന്റെ ഫേസ്‌ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മന്ത്രി കാര്യങ്ങള്‍ വിശദീകരിക്കുന്നത്. കേളത്തിന്റെ ആയുര്‍ദൈര്‍ഘ്യം കൂടുന്നതിന് പിന്നില്‍ പ്രതിരോരോധ കുത്തിവെപ്പുകള്‍ വഹിച്ച പങ്കിനെ കുറിച്ചും മന്ത്രി വീഡിയോയില്‍ പറയുന്നുണ്ട്‌. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്;  മീസില്‍സ് ,റൂബെല്ല വാക്‌സിനേഷന്‍ യജ്ഞം വിജയിപ്പിക്കുക […]

ക്ഷേത്രത്തിലെ ചെമ്പ്‌ പാളികൾ മറിച്ച്‌ വിറ്റു,ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗം ഒന്നാം പ്രതി:മൗനം പാലിച്ച്‌ സംസ്ഥാന നേതൃത്വം

അടൂർ:അടൂർ പെരിങ്ങനാട്‌ തൃച്ചേന്ദമംഗലം ശിവക്ഷേത്രത്തിൽ നാലമ്പലത്തിന്റെ മേൽക്കൂരയിൽ പൊതിയാനായി വാങ്ങിയ ചെമ്പ്‌ പാളികൾ മറിച്ച്‌ വിറ്റ സംഭവത്തിൽ ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗത്തെ ഒന്നാം പ്രതിയാക്കി പോലീസ്‌ അടൂർ ഒന്നാം ക്ലാസ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റ്‌ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.വെട്ടിപ്പ്‌ നടന്ന കാലയളവിൽ അമ്പലം ഭരണ സമിതിയുടെ പ്രസിഡന്റായിരുന്ന ബി.ജെ.പി മുൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ കൂടിയായിരുന്ന ടി.ആർ അജിത്ത്‌ കുമാറാണു കേസിലെ ഒന്നാം പ്രതി.നിലവിൽ ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗം […]

നിരൂപണം:വിഷ്ണു പടിക്കപറമ്പിലിന്റെ ‘ഭൂതം’ കവിതാ സമാഹാരം-ജിനു

By Jinu പത്തനംതിട്ട:കവനം ചെയ്യുന്നവനാണ് കവി എന്ന് ഏകാവലിയില്‍ വിദ്യാധരനും ലോകോത്തര വര്‍ണ്ണനകളില്‍ നിപുണനാണ് കവി എന്ന് കാവ്യപ്രകാശത്തില്‍ മമ്മടനും പ്രസ്താവിക്കുന്നു. പ്രതിഭാവ്യുല്‍പ്പത്തി ഉള്ളവനെ മാത്രമേ കവി എന്ന് വിളിക്കാവു എന്ന് കാവ്യമീമാംസയില്‍ രാജശേഖരന്‍ തറപ്പിച്ച് പറയുന്നു. അനിതരസാധാരണമായ സംവേദനക്ഷമതയുള്ളവനാണ് കവി . അത് ജീവിതാനുഭവത്തിലൂടെയാണ് വളരുന്നത്. കവി സാധാരണക്കാരെക്കള്‍ സൂക്ഷമായി വസ്തുക്കള്‍ നിരീക്ഷിക്കുകയും തീവ്രമായി വികാരം കൊള്ളുകയും ചെയ്യുന്നു. ഏതിന്‍റെയും ഉള്ളില്‍ ചെന്ന് അതിന്‍റെ അന്തസത്ത ഗ്രഹിക്കാന്‍ ശ്രമിക്കുന്നവനാണ് […]

അശ്ലീല വാട്ട്സ്‌ ആപ്‌ ഗ്രൂപ്പ്‌ തകർത്ത്‌ കേരള സൈബർ വാര്യേഴ്സ്‌;അംഗങ്ങളുടെ മൊബൈൽ നമ്പരുകൾ പരസ്യപെടുത്തി

തിരുവനന്തപുരം:സോഷ്യൽ മീഡിയകളിൽ ലൈംഗിക അരാജകത്വം സൃഷിടിക്കുന്നവർക്കെതിരെ പോരാട്ടവുമായി കേരള സൈബർ വാര്യേഴ്സ്‌ രംഗത്ത്‌.ഇതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരും വിദേശത്ത്‌ നിന്നുള്ളവരും അംഗങ്ങളായുള്ള രഹസ്യ അശ്ലീല വാട്ട്സ്‌ ആപ്‌ ഗ്രൂപ്പ്‌ കേരള സൈബർ വാര്യേഴ്സ്‌ പ്രവർത്തകർ പിടിച്ചെടുത്തു.ഹാക്ക്‌ ചെയ്യപെട്ട വാട്ട്സ്‌ ആപ്‌ ഗ്രൂപ്പിലെ അംഗങ്ങളുടെ മൊബൈൽ നമ്പരുകൾ അടക്കമുള്ള വിവരങ്ങളും കേരള സൈബർ വാര്യേഴ്സ്‌ അവരുടെ ഔദ്യോഗിക പേജിലൂടെ പുറത്ത്‌ വിട്ടിട്ടുണ്ട്‌. ലിങ്ക്‌ ചുവടെ:- https://m.facebook.com/story.php?story_fbid=835272836642750&id=477529752417062 ചില മലയാളികൾക്കിടയിൽ […]