പത്തനംതിട്ട വെട്ടൂരിൽ ആർ എസ്‌ എസ്‌ ഭീകരത,വഴിയാത്രക്കാരെ തടഞ്ഞ്‌ നിർത്തി മർദ്ദിക്കുന്നത്‌ പതിവാകുന്നു

കോന്നി:പത്തനംതിട്ട ജില്ലയിലെ വെട്ടൂരിൽ സംഘപരിവാർ പ്രവർത്തകർ വഴി യാത്രക്കാരായ രാഷ്ട്രീയ എതിരാളികളെ വ്യാപകമായി വഴിയിൽ തടഞ്ഞ്‌ അക്രമിക്കുന്നതായി പരാതി.കഴിഞ്ഞ ദിവസം ഈ റൂട്ടിൽ കൂടി സഞ്ചരിക്കുകയായിരുന്ന യുവാക്കളും ഇത്തരത്തിൽ ഭീകര മർദ്ദനത്തിനിരയായി. കോന്നി മുരിങ്ങമംഗലം സ്വദേശികളായ ഉല്ലാസ്‌,ശ്യാം മോഹൻ,സന്ദീപ്‌,അനീഷ്‌ കുമാർ,രമേശ്‌ കുമാർ എന്നിവർക്കാണു ഭീകരമായി മർദ്ദനമേറ്റത്‌.മുൻപ്‌ തിരുവോണനാളിലും ഇവർക്ക്‌ മർദ്ദനമേറ്റിരുന്നു.വെട്ടൂർ റൂട്ടിൽ കൂടി പത്തനംതിട്ടയ്ക്ക്‌ പോയി മടങ്ങും വഴിയായിരുന്നു ഇവർക്കെതിരെ സംഘടിത ആക്രമണം നടന്നത്‌.കമ്പി വടി ഉൾപെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള […]

മുടികൊഴിച്ചിലിനും വിട്ടുമാറാത്ത തലവേദനയ്ക്കും പരിഹാരമായി 400 വർഷം പഴക്കമുള്ള ഔഷധകൂട്ടുമായി പെരുമന ഹെർബൽസിന്റെ ബ്രഹ്മി കേശലേപ്‌ ഹെയർ ഓയിൽ.

അടൂർ:മുടികൊഴിച്ചിലിനും മൈഗ്രേയ്നും ശാശ്വത പരിഹാരവുമായി അടൂർ പെരുമന ഹെർബൽസ്‌ രംഗത്ത്‌.ഏകദേശം 400 വർഷം പഴക്കമുള്ള ഔഷധകൂട്ട്‌ ഉപയോഗിച്ച്‌ പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന ഈ ആയുർവ്വേദ ഉൽത്പന്നത്തിന്റെ ഉപയോഗത്താൽ വിട്ടുമാറാത്ത തലവേദനയും മുടികൊഴിച്ചിലും ഭേദമായവർ അനവധിയാണു. തികച്ചും പരമ്പരാഗത രീതിയിൽ 100%’പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചാണു പെരുമന ഹെർബൽസ്‌ “ബ്രഹ്മി കേശലേപ്‌” ഉൽപന്നങ്ങൾ നിർമ്മിക്കുന്നത്‌.തലമുറകളായി കൈമാറി വന്ന താളിയോലകളിൽ രേഖപെടുത്തിയിരുക്കുന്ന വിധിപ്രകാരമാണു ഈ ഔഷധം ഇവർ നിർമ്മിക്കുന്നത്‌.ബ്രഹ്മി,കറ്റാർവ്വാഴ,രക്ത്തചന്ദനം തുടങ്ങി 18 ഇനം ആയുർവ്വേദ […]

സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ പ്രസക്തഭാഗങ്ങൾ വിശദീകരിച്ച്‌ മുഖ്യമന്ത്രി;പൂർണ്ണ ഉത്തരവാദി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

തിരുവനന്തപുരം:മുന്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സോളാര്‍ തട്ടിപ്പുകേസില്‍ പ്രധാന ഉത്തരവാദികളാണെന്ന് വൈകിയാണെങ്കിലും ജനങ്ങള്‍ക്ക് ബോധ്യമാകുംവിധത്തില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. സോളാര്‍ അഴിമതി അന്വേഷിച്ച ജ. ജി ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നടപടികളുടെ പൂര്‍ണരൂപം : മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ നിന്ന്: 28.10.2013നാണ് പ്രമാദമായ സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ ജസ്റ്റിസ് ശിവരാജനെ അന്വേഷണ കമ്മീഷനായി നിയോഗിച്ചത്. നാലുവര്‍ഷത്തെ തെളിവെടുപ്പിലൂടെ 214 […]

പ്രമുഖ യു.ഡി.എഫ്‌ നേതാക്കൾക്കെതിരെ ക്രിമിനൽ-വിജിലൻസ്‌-ബലാൽസംഗ കേസുകൾ:സോളാർ കമ്മീഷൻ റിപ്പോർട്ട്‌ മുഖ്യമന്ത്രി പുറത്ത്‌ വിട്ടു

തിരുവനന്തപുരം:സോളാര്‍ അഴിമതി കേസില്‍ മുന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസും ക്രിമിനല്‍ കേസും എടുക്കാന്‍ മന്ത്രിസഭാ തീരുമാനം. മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആര്യാടന്‍ മുഹമ്മദിനും എതിരെയും സമാനമായ കേസെടുക്കും. ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ പ്രധാനികള്‍ക്കും കേസ് ഒതുക്കാന്‍ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെയും കേസെടുക്കാനും വകുപ്പുതല അന്വേഷണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.  സോളാര്‍ അഴിമതി അന്വേഷിക്കാന്‍ യുഡിഎഫ് സര്‍ക്കാന്‍ നിയമിച്ച  ജസ്റ്റീസ് ജി ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് […]

വർഗ്ഗീയതയ്ക്കെതിരെ ആഞ്ഞടിച്ച്‌ മുൻ ശബരിമല മേൽശാന്തി എസ്‌.ഇ നാരായണൻ നമ്പൂതിരി

കോട്ടയം:എസ്.എഫ്.ഐയിലൂടെ പുതിയ തലമുറ കേരളത്തില്‍ വളര്‍ന്നാല്‍ വര്‍ഗീയതയില്‍നിന്ന് നാട് രക്ഷപ്പെടുമെന്ന് ശബരിമല മുന്‍ മേല്‍ശാന്തി എസ് ഇ നാരായണൻ നമ്പൂതിരി പറഞ്ഞു.  സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച തിരുനക്കരയില്‍ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.പി.ഐ.എം കോട്ടയം ജില്ലാ കമ്മറ്റി തിരുനക്കര മൈതാനിയിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ ഉദ്ഘാടകനായ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗ്ഗീസ്‌ മാർ കൂറിലോസ് മെത്രാപൊലീത്ത,ശബരിമല മുൻ മേൽശാന്തി എസ് ഇ ശങ്കരൻ നമ്പൂതിരി, […]

ശബരിമലയിൽ അടക്കം അബ്രാഹ്മണ ശാന്തി നിയമനം പരിഗണനയിൽ;ചരിത്രം തിരുത്താനുറച്ച്‌ ഇടത്‌ സർക്കാർ

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വക ക്ഷേത്രങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി 6 ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചത് ഒരു നിശബ്ദ വിപ്ലവം തന്നെയാണ്. പി എസ് സി മാതൃകയില്‍ എഴുത്തുപരീക്ഷയും, അഭിമുഖവും നടത്തിയാണ് പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് തയ്യാറാക്കിയത്. അഴിമതിക്ക് അവസരം നല്‍കാതെ മെറിറ്റ് പട്ടികയും, സംവരണ പട്ടികയും ഉള്‍പ്പെടുത്തി നിയമനം നടത്തണമെന്ന് ദേവസ്വം മന്ത്രിയെന്ന നിലയില്‍ ഞാന്‍ നിര്‍ദ്ദേശം […]

കണ്ണൂരിനെ കലാപഭൂമിയാക്കാൻ സംഘപരിവാർ;മാരകായുധങ്ങൾ പിടികൂടി

കണ്ണൂര്‍:ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിനോട് ചേര്‍ന്ന ക്ഷേത്രവളപ്പില്‍ നിന്ന് ആയുധം പിടികൂടി.ജനരക്ഷാ മാർച്ചിനു ശേഷം കണ്ണൂർ ജില്ലയിൽ വ്യാപകമായി സി.പി.ഐ.എം.പ്രവർത്തകർ അക്രമിക്കപെട്ടിരുന്നു.ദേശീയ തലത്തിൽ കണ്ണൂർ ശ്രദ്ധാകേന്ദ്രമാക്കിയ ശേഷം വീണ്ടും കണ്ണൂർ ജില്ലയെ കലാപഭൂമിയാക്കാനുള്ള ശ്രമമാണു ഇതോടെ വ്യക്തമായികൊണ്ടിരിക്കുന്നത്‌. നഗരത്തിലെ എസ്എന്‍ പാര്‍ക്കിനടുത്തുള്ള കാനത്തൂര്‍ ക്ഷേത്ര വളപ്പില്‍ നിന്നാണ് ടൌണ്‍ പൊലീസ് ആയുധങ്ങള്‍ കണ്ടെത്തിയത്.  രണ്ട് വാള്‍, ഒരു വടിവാള്‍, ആറ് സ്ക്വയര്‍ പൈപ്പ്, ഒരു റൌണ്ട് പൈപ്പ്,ഒരു എസ്‌ […]

സംഘപരിവാർ വ്യാജപ്രചരണം ബാധിക്കുന്നത്‌ അന്യനാടുകളിൽ ജീവിക്കുന്ന മലയാളികളെ

തിരുവനന്തപുരം:കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ  സര്‍ക്കാര്‍ സഹായത്തോടെ കൊലപ്പെടുത്തുന്നതായി സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം. കേരളത്തെ മോശമായി ചിത്രീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണിതെന്നാണ് നിഗമനം. വാട്സ് ആപ് വഴിയും ഫേസ്ബുക്ക് വഴിയുമുള്ള പ്രചാരണത്തില്‍ ഭയപ്പെട്ട് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം നാലുദിവസത്തിനിടെ ഇരുനൂറോളം പേര്‍ മടങ്ങിയതായാണ് വിവരം.     ഇതര സംസ്ഥാന തൊഴിലാളികളെ ഭയപ്പെടുത്തുന്ന ശബ്ദ സന്ദേശങ്ങളും ചോര വാര്‍ന്ന് അതി ഭീകരാവസ്ഥയില്‍ മരിച്ച് കിടക്കുന്ന ഏതോ […]

സംഘപരിവാർ അക്രമത്തിനും നുണപ്രചരണത്തിനുമെതിരെ നാടെങ്ങും പ്രതിഷേധ കൂട്ടായ്മ

തിരുവനന്തപുരം:കേരളത്തിലെ ജനങ്ങള്‍ എല്ലാക്കാലത്തും ജനാധിപത്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ കമല്‍. ഫാസിസ്‌റ്റ് ശക്തികള്‍ക്കെതിരെ പോരാടാന്‍ സാധാരണ ജനങ്ങളുടെ മനസ് തന്നെയാണ് ഏറ്റവും വലിയ ശക്തിയെന്നും കമല്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് സംഘപരിവാര്‍ അക്രമത്തിനും വ്യാജ പ്രചരണത്തനും എതിരെ സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സംസാരിക്കാനും ഭക്ഷണം കഴിക്കാനും ചിന്തിക്കാനും പരസ്‌പരം സ്‌നേഹിക്കാനുമുള്ള സ്വാതന്ത്ര്യം നാം ബാഹ്യ ശക്തികളുടെ നിയന്ത്രണത്തിന് വിട്ടുകൊടുക്കില്ല എന്ന് നാം തന്നെ തീരുമാനിക്കണം. […]

ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗത്തിന്റെ അഴിമതി എണ്ണി പറഞ്ഞ്‌ ക്ഷേത്ര ഭരണസമിതി;യോഗി ആദിത്യനാഥിനൊപ്പം ജനരക്ഷാ യാത്രയിൽ ക്ഷേത്ര സംരക്ഷണ മുദ്രാവാക്യം ഉയർത്തി സംസ്ഥാന കമ്മറ്റി അംഗം

കണ്ണൂർ:അടൂർ പെരിങ്ങനാട്‌ ശിവക്ഷേത്രത്തിലെ അഴിമതിയുമായി ബന്ധപെട്ട കേസിൽ ഒന്നാം പ്രതിയായ ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗവും ഈ ക്ഷേത്രത്തിലെ മുൻ ഭരണസമിതി പ്രസിഡന്റുമായ ടി.ആർ അജിത്‌ കുമാർ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌  കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയിലെ പ്രധാന സംഘാടകൻ.ക്ഷേത്ര ഭരണം വിശ്വാസികളെ ഏൽപ്പിക്കണമെന്ന മുദ്രാവാക്യം കൂടി മുൻ നിർത്തി നടത്തുന്ന ഈ ജാഥയിൽ ഇദ്ദേഹത്തെ ജാഥാ അംഗമായി പങ്കെടുപ്പിക്കുന്നതിനെതിരെ ബി.ജെ.പി പത്തനംതിട്ട ജില്ലാ നേതൃത്വം സംസ്ഥാന ഭാരവാഹികളെ […]